തോല്‍വിയറിയാത്ത ആറുമല്‍സരങ്ങള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും ഇന്നിറങ്ങുന്നു. ഒഡീഷ എഫ്.സിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. എവേ മല്‍സരത്തിലെ പരാജയത്തിന് കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയാണ് ബ്ലാസ്റ്റേഴ്സിനിത്. രാത്രി 7.30ന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ ആറുമല്‍സരങ്ങളിലായി അഞ്ചു തുടര്‍ജയങ്ങളും ചെന്നൈയോട് സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. അവസാന രണ്ടു മല്‍സരങ്ങളില്‍ ഒരുസമനിലയും ഒരുപരാജയവുമാണ് ഒഡീഷ നേരിട്ടത്. ഇരു ടീമുകളും ഇതുവരെ 10 കളികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുടീമുകളും 19 പോയിന്റ് നേടിയിട്ടുണ്ട്.
പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാമതും, ഒഡീഷ ആറാമതുമാണ്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിന് ജയം വേണം. അതുകൊണ്ടു തന്നെ മികച്ച മല്‍സരവും പ്രതീക്ഷിക്കാം. മുന്‍പ് എവെ മല്‍സരത്തില്‍ 2–1 നായിരുന്നു ഒഡീഷയോട് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. കരുത്തരുടെ സംഘമാണ് ഒഡീഷയുടേത്. പക്ഷേ കളിതാളം വീണ്ടെടുത്ത ബ്ലാസ്റ്റേഴ്സിനെ സ്വന്തം മൈതാനത്ത് തോല്‍പ്പിക്കുക എന്നുള്ളത് എതിരാളികള്‍ക്ക് വെല്ലുവിളിയാണ്. പ്രധാന കളിക്കാരായ ദിമിത്രിയോസ് ഡമയന്റാക്കോസ്, ഇവാന്‍ കല്യൂഷ്നി, അഡ്രിയാന്‍ ലൂണ തുടങ്ങിയ വിദേശ താരങ്ങള്‍ക്കൊപ്പം കെ.പി.രാഹുലും, സഹല്‍ അബ്ദുസമദുമൊക്കെ ഫോമിലാണെന്നത് ബ്ലാസ്റ്റേഴ്ന്റെ പ്രതീക്ഷകള്‍ ഇരട്ടിപ്പിക്കുന്നു.
After a six unbeaten matches, Blasters ready to face Odisha FC today