harry-brook-srh

ഐപിഎല്‍ താരലേലം കൊച്ചിയില്‍ തുടങ്ങി. ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്കിനുവേണ്ടി സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ശക്തമായ മല്‍സരം നടന്നു. ഒടുവില്‍ 13 കോടി 25 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ബ്രൂക്കിനെ സ്വന്തമാക്കി. 23കാരനായ ബ്രൂക് 20 രാജ്യാന്തര ട്വന്റി 20 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനുവേണ്ടി ചെന്നൈയും ഹൈദരാബാദും തമ്മിലായിരുന്നു മല്‍സരം. 8 കോടി 25 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് മായാങ്കിനെ ടീമിലെത്തിച്ചു. ആദ്യം പരിഗണിച്ച ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണെ അടിസ്ഥാനവിലയായ രണ്ടുകോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയ്ക്കും അടിസ്ഥാനവില മാത്രമേ ലഭിച്ചുള്ളു. 50 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് രാഹയെ ടീമിലെത്തിച്ചു.

IPL Auction 2023- -Sunrisers Hyderabad Pick Harry Brook For Rs 13.25 cr