വെള്ളത്തിനടിയില്‍ നിന്നുള്ള സാഹസിക ചിത്രം പങ്കുവച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. അവതാര്‍: ദി വേ ഓഫ് വാട്ടറിലെ ചിത്രം പോലെ തോന്നുന്ന ഒന്നാണ് ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചത്. മെക്‌സിക്കോയിലെ കാന്‍കൂണില്‍ മുങ്ങിപ്പോയ ഒരു കപ്പലിന്റെ മുകളില്‍ നില്‍ക്കുന്നതായിട്ടാണ് ചിത്രം. മധ്യ മെഡിറ്ററേനിയനിലെ ഒരു ദ്വീപ്​ രാജ്യമായ മാൾട്ടയിൽ നിന്നാണ്​ ചിത്രം പകർത്തിയതെന്ന്​ പോസ്റ്റിൽ വ്യക്​തമാക്കുന്നുണ്ട്​. കടലിനാൽ ചുറ്റപ്പെട്ട ഇവിടം സമുദ്ര സാഹസികരുടെ ഇഷ്ട കേന്ദ്രമാണ്. സാഹസിക കായിക പ്രകടനങ്ങൾക്കൊണ്ട് അദ്ഭുതം തീർക്കുന്ന ദുബായ് കിരീടാവകാശി  ബുർജ് ഖലീഫ നടന്നു കയറിയിരുന്നു. നേരത്തെ ദുബായ് റണ്ണിൽ 10 കിലോമീറ്റർ ഓട്ടത്തിൽ ഷെയ്ഖ് ഹംദാൻ പങ്കെടുത്തിരുന്നു. സ്കൈ ഡൈവിങ്, മലകയറ്റം, ഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാൻ തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.