പി.എസ്.ജിക്കായി ഫ്രഞ്ച് ലീഗില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങുന്ന എംബാപ്പെ– ഹക്കിമി സഖ്യം ലോകകപ്പില്‍ നേര്ക്കുനേരെത്തുന്നവെന്നതാണ് കൗതുകം. എംബാപ്പെയെ പ്രതിരോധിക്കുകയാണ് ഹക്കിമിയുടെ ചുമതല.
ചുവടുതെറ്റാതെയുള്ള ഈ ഗോളാഘോഷം തന്നെ പറയും എംബാപ്പെ – ഹക്കിമി ചങ്ങാത്തത്തിന്റെ കഥ. ഇക്കഴിഞ്ഞ അവധിക്കാലം ഇരുവരും ആഘോഷിച്ചത് ഒരുമിച്ച്. സ്പെയിനിലേയ്ക്കായിരുന്നു യാത്ര. പിഎസ്ജിയുടെ സമൂഹമാധ്യമങ്ങളില്‍ വരുന്ന വിഡിയോകളില്‍ നല്ലൊരുപങ്കും എംബാപ്പെയും – ഹക്കിമിയും ഒന്നിച്ചുള്ളത്.
കളത്തിനുപുറത്തെ കൂട്ടുകെട്ട് കളത്തിനകത്ത് ഗോളായി മാറുന്നു. എംബാപ്പെയ്ക്ക് ഗോളടിക്കാന്‍ വഴിയൊരുക്കിനല്കുന്നു ഹക്കിമി. പ്രീസീസണ് മല്‍സരങ്ങള്‍ക്കായി പിഎസ്ജി ഖത്തറിലെത്തിയപ്പോള്‍ എംബാപ്പെ പറയുന്ന വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ലോകകപ്പില്‍ ഫ്രാന്‍സും മൊറോക്കോയും നേര്‍ക്കുനേരെത്തുമ്പോള്‍ സുഹൃത്തിനെ എനിക്ക് തകര്‍ക്കേണ്ടി വരുമെന്ന് എംബാപ്പെയുടെ പ്രവചനം. ഹക്കിമിയുടെ മറുപടിയും ഉടനെത്തി. മൊറോക്കോ സെമിയുറപ്പിച്ചതിന് പിന്നാലെ സി യൂ സൂണ്‍ എന്ന് എംബാപ്പയെ ടാഗ് ചെയ്ത് ഹക്കിമി ട്വിറ്റ് ചെയ്തിരുന്നു.
Kylian Mbappe and Achraf Hakimi on opposite teams