ട്വന്റി–20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെയുള്ള ന്യൂസീലന്‍ഡ് പര്യടനത്തില്‍ വി.വി.എസ്.ലക്ഷ്മണ് ടീം ഇന്ത്യയുടെ പരിശീലകനാകും. രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടുന്ന സ്ഥിര പരിശീലക സംഘത്തിന് വിശ്രമം അനുവദിച്ചു.
സെമിഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ വലിയ തോല്‍വിയില്‍ അധികം ദിവസം സങ്കടപ്പെട്ടിരിക്കാനില്ല ടീം ഇന്ത്യയ്ക്ക്. പുതിയ തുടക്കത്തിനായി ന്യൂസീലന്‍ഡിലേക്ക് പറക്കും ടീം ഇന്ത്യ. ന്യൂസീലന്‍ഡില്‍ മൂന്ന് വീതം ട്വന്റി 20 മല്സരങ്ങവും ഏകദിന മല്സരങ്ങളഉമാണ് കളിക്കുക. ഈ മാസം പതിനെട്ടിനാണ് പരമ്പരയിലെ ആദ്യ മല്‍സരം.
സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, ആര്. അശ്വിന് എന്നിവര്‍ക്ക് നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന് രാഹുല്‍ ദ്രാവിഡിനും സംഘത്തിനും വിശ്രമം അനുവദിച്ചത്. പകരം വി.വി.എസ്.ലക്ഷ്മണ് ടീം ഇന്ത്യയുെടെ പരിശീലകനാകും.
നേരത്തെ സിംബാബ്വേ, അയര്‍ലന്‍ഡ് പര്യടനങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലും വി.വി.എസ്.ലക്ഷ്മണ് ആയിരുന്നു പരിശീലകന്. ഈ പരമ്പരകളൊക്കെ ജയം ടീം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് കിവീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ നായകന്. സീനിയര്‍ താരം ശിഖര്‍ ധവാന് ഏകദിനത്തില്‍ ടീമിനെ നയിക്കും. രോഹിത് ശര്‍മയുള്‍പ്പടെ വിശ്രമിത്തിലുള്ള സീനിയര്‍ താരങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുന്ന ബംഗ്ലദേശ് പര്യടനത്തില്‍ ടീമിനൊപ്പം ചേരും
India tour of New Zealand: Rahul Dravid rested, VVS Laxman to coach Team India