രണ്ടുജയമകലെ ടീമുകളെ കാത്തിരിക്കുന്നത് ലോകകിരീടമാണ്. അതുകൊണ്ട് തന്നെ ആത്മവിശ്വാസനത്തിന് തെല്ലും കുറവില്ല. അവസാന പരിശീലനസെഷന് ശേഷം കിവീസ്, പാക്കിസ്ഥാന്‍ ടീമുകള്‍ക്ക് പറയാനുള്ളത് എന്തെന്ന് നോക്കാം
മല്‍സരം സിഡ്നിയില്‍... ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഓസ്ട്രേലിയയിലെ സ്റ്റേഡിയം... അതുതന്നെയാണ് പാക്കിസ്ഥാന് മേല്‍ക്കൈ നല്‍കുന്നതെന്ന് ടീം പാക്കിസ്ഥാന്‍
സമ്മര്‍ദമൊന്നുമില്ലന്ന് ടീം ന്യൂസിലന്‍ഡ്. സെമിഫൈനലായല്ല മറ്റൊരു സാധാരണ മല്‍സരമായാണ് പാക്കിസ്ഥാനെതിരായ പോരാട്ടത്തെ കാണുന്നതെന്ന് കിവികള്‍ പാക്കിസ്ഥാന്റെ പേസ് നിര ലോകോത്തരമാണെങ്കില്‍ തങ്ങളുടെ ഓപ്പണര്‍മാരും ഒട്ടും മോശമല്ലെന്ന് മിച്ചല്‍ സാന്റ്നര്‍ കിവീസ് നിരയില്‍ കരുതിയിരിക്കേണ്ട താരം ഡെവന്‍ കോണ്‍വെയാണെന്ന് പാക്കിസ്ഥാന്‍ മെന്‍ഡര്‍ മാത്യു ഹെയ്ഡന്‍ വാക്പോര് ഇവിടെ തീരുന്നു... ഇനി പോരാട്ടം കളത്തില്‍