ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമാണ് ന്യൂസീലന്‍ഡ്. ആദ്യം സെമിയുറപ്പിച്ചതും കിവീസ് തന്നെ. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണ ഉദ്ഘാടനമല്‍സരം. ഫൈനലിലെ തോല്‍വിക്ക് കനത്തില്‍ തന്നെ പ്രതികാരം വീട്ടി കിവീസ്. ഡിവോണ്‍ കോണ്‍വേയും ഫിന്‍ അലനും തകര്‍ത്തടിച്ച മല്‍സരത്തില്‍ സ്കോര്‍ 200 ലെത്തി. ടിം സൗത്തി സാന്റ്നറും വിശ്വരൂപം പൂണ്ടപ്പോള്‍ ഓസീസ് 111 റണ്‍സിന് തോല്‍വി സമ്മതിച്ചു. ന്യൂസീലന്‍ഡിന്റെ ജയം 89 റണ്‍സിന്...
ഓസ്ട്രേലിയയെ തകര്‍ത്ത് ഹൈവോള്‍ട്ടേജിലാണ് അഫ്ഗാനെ നേരിടാന്‍ എത്തിയതെങ്കിലും കാലാവസ്ഥ വലിയ വില്ലനായി. ഒരു പന്ത് പോലും എരിയാനാകാതെ മല്‍സരം ഉപക്ഷിക്കേണ്ടിവന്നു. അഫ്ഗാനെതിരായ മല്‍സരം മഴ കൊണ്ടുപോയതോടെ അടുത്തമല്‍സരം നിര്‍ണായകമായി ന്യൂസീലന്‍ഡിന്. പ്രത്യേകിച്ചും കടുത്തോപോരാട്ടം നിറഞ്ഞ ഗ്രൂപ്പ് ഒന്നില്‍ ഓരോ പോയിന്റും റണ്‍റേറ്റും അത്രമേല്‍ വിലപ്പെട്ടതായിരുന്നു. ശ്രീലങ്കയ്ക്കെതിരായ മല്‍സരം ഗ്ലെന്‍ ഫിലിപ്സിന്റേതായിരുന്നു. ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ 64 പന്തില്‍ 104 റണ്‍സെടുത്ത്.
ഐസിസി ട്വന്റി–20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി സെഞ്ചുറി നേടുന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്ററെന്ന നേട്ടവും ഗ്ലെന്‍ ഫിലിപ്സ് സ്വന്തമാക്കി. ശ്രീലങ്ക 103 റണ്‍സിന് പുറത്തായി. കിവീസ് ജയം 65 റണ്‍സിന് കിവീസിന്റെ ഏകതോല്‍വി ഇംഗ്ലണ്ടിനോടായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും കിവീസിനേക്കള്‍ ഒരുപടി മുകവിലായിരുന്നു ഇംഗ്ലണ്ട് അന്ന്. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചു. സ്കോര്‍ 179/6. മറുപടി ബാറ്രിങ്ങില്‍ കെയ്ന്‍ വില്യംസന്‍–ഗ്ലെന്‍ ഫിലിപ്പ്സ് കൂട്ടുകെട്ട് മാത്രാണ് എടുത്ത് പറയാന്‍ ഉണ്ടായിരുന്നത്. അതിനും പക്ഷേ 20 റണ്‍സ് തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും നാല് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ന്യൂസീലന്‍ഡിന് വലിയ വെല്ലുവിളി ഉണ്ടായില്ല.
അടുത്തമല്‍സരം അയര്‍ലന്‍ഡിനെതിരെ. ജയം മാത്രം മതിയായിരുന്നു സെമി ബെര്‍ത്തിലെത്താന്‍ ന്യൂസീലന്‍ഡിന്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ ഫോം കണ്ടെത്തിയ മല്‍സരമായിരുന്നു അത്. വില്യംസന്‍ 35 പന്തില്‍ 61 റണ്‍സെടുത്തു. സ്കോര്‍ ചെയ്തത് 6 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ്. അയര്‍ലന്‍ഡിനെ 150–ല്‍ ഒതുക്കിയ ന്യൂസീലന്‍ഡിന് 35 റണ്‍സ് ജയവും പിന്നെ സെമി ഫൈനലിലേക്ക് യോഗ്യതയും