pakistan-semi-final-journey

ആശ്ചര്യപ്പെടുത്തുന്നതായിരുന്നു പാക്കിസ്ഥാന്റെ െസമി പ്രവേശനം. ഒരു ഘട്ടത്തില്‍ സെമി കാണാതെ പുറത്തേക്കെന്ന് കരുതിയ ടീം നടത്തിയത് വമ്പന്‍ തിരിച്ചുവരവ്. നോക്കാം പാക്കിസ്ഥാന്റെ സെമിയിലേക്കുള്ള യാത്ര.

ഒരാഴ്ച മുന്‍പ് വരെ പാക്കിസ്ഥാന്റെ മോശം പ്രകടനത്തെ കളിയാക്കിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ട്രോളുകളുമായിരുന്നു വൈറല്‍. മുന്‍ താരങ്ങള്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. തുടക്കം തന്നെ ഞെട്ടിക്കുന്ന ഒരു തോല്‍വിയോടെയായിരുന്നു. അതും ഇന്ത്യയ്ക്കെതിരെ. ഷാന്‍ മസൂദിന്റേയും ഇഫ്തിക്കറിന്റേയും മികവില്‍ 160 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം പാക്കിസ്ഥാന്‍ ഉയര്‍ത്തി.

അതിനൊത്ത പ്രകടനം തുടക്കത്തില്‍ ബോളര്‍മാരും കാഴ്ചവച്ചു. 31ന് നാലെന്ന നിലിയല്‍ ഇന്ത്യ വീണു. പക്ഷേ വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും ഒന്നിച്ചതോടെ കളിമാറി.. കഥമാറി.. 113 റണ്ഡസ് ഇരുവരും ചേര്‍ന്ന് നേടി. അവസാന ഓവറിലെ നാടകീയതയും ഒപ്പം വിരാട് കോലിയുടെ പോരാട്ടവീര്യവും ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു. പാക്കിസ്ഥാന് അവസാന ബോള്‍ ത്രില്ലറില്‍ തോല്‍വിയും. 82 റണ്‍സുമായി കോലി പുറത്താകാതെ നിന്നു.

ആ തോല്‍വി വലിയൊരു ആഘാതമാണ് ബാബര്‍ അസമിനും സംഘത്തിനും നല്‍കിയതെന്ന് വ്യക്തമാക്കുന്നതായിരുന്നു അടുത്തമല്‍സരം. സിംബാബ്‌വേയ്ക്കെതിരെ ഒരു റണ്ണിന് തോറ്റു. മോശം ബാറ്റിങ്ങാണ് അത്തവണ തിരിച്ചടിയായത്. ബോളര്‍മാര്‍ സിംബാബ്‌വേയെ 130–ല്‍ ഒതുക്കി. പക്ഷേ കൃത്യമായ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനോ.. മാച്ച് വിന്നിങ് പ്രകടനങ്ങളോ പാക്കിസ്ഥാനില്‍ നിന്ന് ഉണ്ടായില്ല. ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുകയും ചെയ്ത സിംബാബ്‌വേ ബോളര്‍മാര്‍ പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സിന് പിടിച്ചുകെട്ടി.. 

നെതര്‍ലന്‍‍ഡ്സിനെതിരായ മല്‍സരമാണ് പാക്കിസ്ഥാനെ ട്രാക്കിലേക്കെത്തിച്ചത്. ഇതേ നെതര്‍ലന്‍‍‍ഡ്സ് തന്നെയാണ് പിന്നെ സെമയിലേക്കെത്തിച്ചതും. എന്തായാലും അന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സിന് ഡച്ചുകാരെ പിടിച്ചുകെട്ടി. വിജയലക്ഷ്യമാകട്ടെ 14–ാം ഓവറിലും മറികടന്നു..

ഇന്ത്യയെ തോല്‍പിച്ച ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ സ്വാഭാവികമായും ആരാധകര്‍ക്ക് ഭയമായിരുന്നു. പക്ഷേ പാക്കിസ്ഥാന് ഫുള്‍ കോണ്‍ഫി‍ന്‍സ് ഉണ്ടായിരുന്നു. ഇടയ്ക്ക് മഴ വന്നെങ്കിലും അതും പാക്കിസ്ഥാന് ഗുണം ചെയ്തു. ആദ്യംബാറ്റ് ചെയ്ത പാക് 185 റണ്‍സെടുത്തു. ആഫ്രിക്ക  69 ന് നാല് എന്ന നിലിയല്‍ നില്‍ക്കെ മഴയെത്തി. വിജയലക്ഷ്യം 14 ഓവറില്‍  142 റണ്‍സായി പുനര്‍നിര്‍ണയിച്ചു. അഞ്ചോവറില്‍ നിന്ന് 73 റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീണ്ടു.  ഇതോടെ 9 ന് 108 എന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിച്ചു

നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയിലെ തോല്‍പിച്ചതോടെ പാക്കിസ്ഥാന് ശരിക്കും ലോട്ടറിയടിച്ചു. ഇതോെട ബംഗ്ലദേശ്–പാക് മല്‍സരം നിര്‍ണായകമായി. ജയിക്കുന്നവര്‍ സെമിയിലേക്കെന്ന നിലവന്നു. ഷഹീന്‍ അഫ്രീദി സാഹചര്യത്തിനൊത്ത് ഉയര്‍ന്നതോടെ ബംഗ്ലദേശിനെ 8ന് 127 റണ്‍സ് എന്ന നിലയില്‍ തളച്ചു. 128 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കിനില്‍ക്കെ പാക്കിസ്ഥാന്‍ മറികടന്നു.  അഞ്ച് വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. 

 

From India to Pakistan, the journey of all semi-finalists in T20 World Cup 2022