ലോകകപ്പുകളില്‍ അവിശ്വസനീയ ഫോം തുടരുന്ന ടീമാണ് ന്യൂസീലന്‍ഡ്. 2015 മുതല്‍ നടന്ന അഞ്ചു ലോകപോരാട്ടങ്ങളില്‍ നാലിലും ന്യൂസിലന്‍ഡ് ഫൈനലിലെത്തി. എന്നാല്‍ ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പില്‍ മാത്രമാണ് കിവീസിന് കിരീടം നേടാനായത്. ഓസ്ട്രേലിയും ന്യൂസീലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2015 ലോകകപ്പ്. അതുവരെ കണ്ട ന്യൂസീലന്‍ഡായിരുന്നില്ല ആ ടൂര്‍ണമെന്റില്‍. ഓപ്പണിങ്ങില്‍ തകര്‍ത്തടിക്കുന്ന മാര്‍ട്ടിന്‍ ഗപ്റ്റിലടക്കമുള്ള ഒരു പിടി ഗംഭീര താരങ്ങള്‍. ബോളിങ്ങില്‍ ടീം സൗത്തിയും ട്രൈന്‍ഡ് ബോള്‍ട്ടുമടക്കം ആരെയും വിറപ്പിക്കാന്‍ പോന്നൊരു കൂട്ടമായിരുന്നു കിവീസ് പട.
ഫൈനലില്‍ ഓസ്ട്രേലയയോട് കാലിടറി വീണെങ്കിലും ആരെയും വിറപ്പിക്കാന്‍ പോന്ന ഇംപാക്ട് അക്കൊല്ലം തന്നെ കിവീസ് ഉണ്ടാക്കിയെടുത്തു. തൊട്ടുപിന്നാലെ ഇന്ത്യയില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ സെമിയുറപ്പിക്കാന്‍ ന്യൂസീലന്‍ഡിനായില്ല. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ഏകദിന ലകകപ്പിലും കിവീസ് തകര്‍പ്പന്‍ ഫോമില്‍.. സെമിയില്‍ ഇന്ത്യന്‍ ആരാധകരെ കരയിച്ച് ഫൈനലിലേക്ക്.. ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് വീണ്ടും തോല്‍വി... നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും സ്കോറുകള്‍ തുല്യമായപ്പോള്‍ ബൗണ്ടറികളെണ്ണിയാണ് ഇംഗ്ലണ്ട് ചാംപ്യന്‍മാരായത്.
അതോടെ എല്ലാവരുമുറച്ചു. നിര്‍ഭാഗ്യമെന്നതിന്റെ പര്യായമാണ് കിവീസ്.. പക്ഷേ നിര്‍ഭാഗ്യമെന്ന പേരില്‍ മാറിനില്‍ക്കാന്‍ കിവീസ് ടീം ഒരുക്കമായിരുന്നില്ല. തൊട്ടുപിന്നാലെ നടന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് വിശ്വ കിരീടം സ്വന്തമാക്കി. അതോടെ കിവീസിന്റെ ലോകവേദിയിലെ നിര്‍ഭാഗ്യമൊഴിഞ്ഞെന്ന് കരുതി ആരാധകര്‍. പക്ഷേ കഴിഞ്ഞ വര്‍ഷം ദുബായില്‍ വീണ്ടും പടിക്കല്‍ കലമുടച്ചു. വീണ്ടും ഓസിസിന് മുന്നില്‍ കലാശപ്പോരില്‍ വീണു. ഇക്കുറിയെങ്കിലും ലോകവേദികളിലെ നിര്‍ഭാഗ്യം കിവീസിനെ വിട്ടൊഴിയുമെന്ന് പ്രതീക്ഷിക്കാം
How unlucky was New Zealand in the finals of the World Cup cricket?