ബെന്‍ സ്റ്റോക്സ് ഫോമിലേക്ക് തിരിച്ചെത്തിയത് സെമിഫൈനലിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. ലങ്കയ്ക്കെതിരായ മല്‍സരത്തില്‍ സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്
ബെഞ്ചമിന്‍ ആഡ്രൂ സ്റ്റോക്സ്. അയാളെ ഒരു പോരാളിയെന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വിശേഷപ്പിച്ചത് വെറുതെയല്ല. ഫോമിലേക്കയാള്‍ തിരിച്ചെത്തിയപ്പോള്‍ ബട്‌ലറുടെ ആത്മവിശ്വാസം വര്‍ധിച്ചതിനും വ്യക്തമായ കാരണമുണ്ട്. സ്റ്റോക്സിനെ കുറിച്ചോര്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളിക്കുന്ന എത്രയെത്ര നിമിഷങ്ങളുണ്ട്.. അയാളെ രക്ഷകനെന്ന് വാഴ്ത്തുന്നതും അത് കൊണ്ട് തന്നെ. തോല്‍വിയിലേക്കെന്ന് ഇംഗ്ലീഷ് ആരാധകര്‍ പോലും ഉറച്ച് വിശ്വസിച്ച ആഷസ് മല്‍സരം. അവസാന വിക്കറ്റുകാരനെ കൂട്ടുപിടിച്ച് അന്നയാള്‍ വിജയമാഘോഷിച്ചപ്പോള്‍ അവിശ്വസനീയതയോടെ ലോകം ക്രീസിലേക്ക് നോക്കി നിന്നു.
ഈ കിരീടനേട്ടത്തിന് പിന്നിലെ മാജിക്കിന് പേരും ബെന്‍ സ്റ്റോക്സ് എന്ന് തന്നെ. മല്‍സരം സൂപ്പര്‍ ഓവറിലെത്തിച്ചതും പിന്നെ സൂപ്പര്‍ ഓവറും കടന്ന് വിശ്വത്തോളം ഉയര്‍ത്തിയും സ്റ്റോക്സിന്റെ പ്രകടനം. അത് കൊണ്ട് തന്നെയാണ് അയാളുടെ തിരിച്ചുവരവില്‍ ബട്‌ലര്‍ സമാധാനിക്കുന്നത്. ക്രീസില്‍ സ്റ്റോക്സ് ഉള്ളപ്പോഴെല്ലാം ഡഗൗട്ടില്‍ ഞങ്ങള്‍ക്ക് സമധാനമാണ്, ഒരു വിശ്വാസമാണ്. ഒരു മല്‍സരം മാറ്റിമറിക്കാന്‍ കെല്‍പുള്ള പോരാളി.. ശരിയാണ് വിചാരിച്ച പോലെ വിക്കറ്റ് വീഴ്ത്തുന്നില്ല. പക്ഷേ മിക്ചച രീതിയിലാണ് പന്തെറിയുന്നത്. ലങ്കയ്ക്കെതിരെ വലിയൊരു ബാറ്റിങ് തകര്‍ച്ചയുടെ വക്കിലിരിക്കെ നിര്‍ണായക വിജയത്തിേലക്കെത്തിച്ചത് സ്റ്റോക്സാണ്. സെമി ഫൈനലിന് ഇറങ്ങും മുന്‍പ് ഫീല്‍ഡിങ്ങലെ പിഴവുകള്‍ തിരുത്തുമെന്നും നായകന്‍.