സെമിഫൈനലില്‍ പാക്കിസ്ഥാനെ കുറച്ച് കാണില്ലെന്ന് ന്യൂസീലന്‍ഡ് ബോളര്‍ ടിം സൗത്തി. സെമിയില്‍ എല്ലാ ടീമുകള്‍ക്കും തുല്യ അവസരമാണ് ഉള്ളതെന്നും പാക് ടീം അപകടകാരികള്‍ ആണെന്നും സൗത്തി. 

പാക്കിസ്ഥാന്‍ ഉള്‍പ്പടുന്ന തൃരാഷ്ട്ര പരമ്പരയില്‍ മല്‍സരിച്ചാണ് ന്യൂസിലന്‍ഡ് ലോകകപ്പിന് തയ്യാറെടുത്തത്. പാക്കിസ്ഥാനെതിെര കൂടുതല്‍ മല്‍സരം കളിച്ചതിന്റെ പരിചയവുമായാണ് ന്യൂസിലന്‍ഡ് ടീം സെമിഫൈനലിന് തയ്യാറെടുക്കുന്നത്. തൃരാഷ്ട്ര പരമ്പര ഫൈനലില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തോല്‍പിച്ച് കിരീടം നേടിയിരുന്നു. 

സെമിഫൈനലില്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും പാക്കിസ്ഥാനെ മറികടന്ന് ഫൈനലിലെത്തുകയാണ് ലക്ഷ്യമെന്നും ടിം സൗത്തി പറയുന്നു. ''ടോപ് ഫോറിലെത്തിക്കഴി‍ഞ്ഞാല്‍ എല്ലാ ടീമുകള്‍ക്കും തുല്യമായ സാധ്യതകള്‍ ഉണ്ട്. മികച്ച പ്രകടനം തുടരാനാകുമെന്നാണ് പ്രതീക്ഷ. തിരിച്ചുവരവുകള്‍ എന്നും ടീമിന് കരുത്ത് പകരുന്നതാണെന്നും കിവസ് ബോളര്‍ പറയുന്നു. തുടര്‍തോല്‍വികളോടെ സൂപ്പര്‍ 12–ല്‍ നിന്ന് പുറത്തേക്കെന്ന് ഉറപ്പിച്ചതായിരുന്നു പാക്കിസ്ഥാന്‍. 

എന്നാല്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍‍ഡ്സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത് ടീമിന് പ്രതീക്ഷയായി. ഒപ്പം നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലദേശിനെ തകര്‍ത്തതോടെയാണ് ഒരുഘട്ടത്തില്‍ പോയിന്റ്പട്ടികയില്‍ നാലാമത് മാത്രമായിരുന്ന പാക്കിസ്ഥാന്‍ സെമിയിലെത്തി.  കഴിഞ്ഞ വട്ടം ഫൈനലില്‍ തോല്‍വി വഴങ്ങിയ ന്യൂസീലന്‍ഡ് ഇക്കുറി കിരീടം വിട്ടുകൊടുക്കില്ലെന്ന വാശിയോടെ വരുമ്പോള്‍ പോരാട്ടം മുറുകും.

New Zealand won't underestimate Pakistan, says Tim Southee