eng-vs-nz-t20-worldcup

ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടിന് നിര്‍ണായക മല്‍സരം. ടൂര്‍ണമെന്റില്‍ മികച്ച ഫോം തുടരുന്ന ന്യൂസീലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഒന്നരയ്ക്കാണ് മല്‍സരം.   

സെമിയുറപ്പിക്കാന്‍ ന്യൂസിലന്‍ഡും സെമിപ്രതീക്ഷ നിലനിര്‍ത്താന്‍ ഇംഗ്ലണ്ടും. ഒരു വിജയം മാത്രമുള്ള ഇംഗ്ലണ്ടിന് ഇന്ന് ജയിച്ചേ തീരു. മെല്‍ബണിലെ മല്‍സരത്തിന് ഇന്നും മഴ ഭീഷണിയായേക്കുമെന്നാണ് പ്രവചനം. മഴകളിമുടക്കിയാല്‍ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കും. അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാലും ആറുപോയിന്റ് മാത്രമാകും ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും നല്‍കുന്ന തുടക്കമാണ് കീവീസിന്റെ കരുത്ത്. 

ഫോമിലേയ്ക്കുയരാത്ത കെയിന്‍ വില്യംസനും സ്ഥിരതപുലര്‍ത്താനാകാത്ത ഓപ്പണര്‍മാരും കിവീസിന് തലവേദനയാണ്. എങ്കിലും കിവീസ് ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഒന്നരയ്ക്കാണ് ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മല്‍സരം 

Match Preview - England vs New Zealand, ICC Men's T20 World Cup