പെര്‍ത്തിലെ പേസ് തുണയ്ക്കുന്ന പിച്ചില്‍ സ്പിന്നര്‍ തബ്‍രിസ് ഷംസിക്ക് പകരം ലുന്‍ഗി എന്‍ഗിഡിയെ ടീമിലെടുക്കാനുള്ള ക്യാപ്റ്റന്റെ തീരുമാനം വളരെ കൃത്യമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പേസ് നിരയുടെ ആറാട്ടായിരുന്നു പെര്‍ത്തില്‍. ആദ്യ റണ്‍ നേടാന്‍ ഇന്ത്യക്ക് 9 പന്തുകള്‍ കാത്തിരിക്കേണ്ടി വന്നു. റബാദയേയും പാര്‍നലിനെയും ഓരോ സിക്സര്‍ പറത്തി ഓപ്പണര്‍മാര്‍ കരുത്ത് കാട്ടിയെങ്കിലും എന്‍ഗിടിയിലൂടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ എന്‍കൗണ്ടര്‍. ആദ്യ ബോളിങ്ങ് മാറ്റമായി എന്‍ഗിടി എത്തുന്നത് അഞ്ചാം ഓവറില്‍. പിന്നാലെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞു. അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശര്‍മ പുറത്ത്... മോശം ഫോം തുടരുന്ന രാഹുല്‍ അവസാന പന്തില്‍ പുറത്ത്. ആദ്യ ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ എന്‍ഗിഡി മൂന്നുറണ്‍സിന് രണ്ട് വിക്കറ്റ്. ഏഴാം ഓവറില്‍ വീണ്ടും എന്‍ഗിടി. തുടരെ ഫോര്‍ നേടി കോലി എന്‍ഗിടിയെ വരവേറ്റു. തൊട്ടടുത്ത പന്തില്‍ തന്നെ കിങ്ങിനെ മടക്കി എന്‍ഗിടിയിയുടെ എന്‍കൗണ്ടര്‍.
ഒന്‍പതാം ഓവറില്‍ ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രതീക്ഷയായ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റും എന്‍ഗിഡി വീഴ്ത്തി. 4 ഓവറില്‍ 29 റണ്‍സ് വഴങ്ങി ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെയാകെ എന്‍ഗിഡി വീഴ്ത്തിയതോടെ ഇന്ത്യ ചെറിയ സ്കോറില്‍ ഒതുങ്ങി. വെയ്ന്‍ പാര്‍നല്‍ മൂന്നുവിക്കറ്റ് വീഴ്ത്തി. ആന്‍റിച്ച് നോര്‍ക്യ ഒരുവിക്കറ്റും നേടി