chess-divi

പെണ്‍കുട്ടികളുടെ അണ്ടര്‍ 7 ദേശീയ ചെസ്  ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവുമായി തിളങ്ങി മലയാളി ദിവി ബിജേഷ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരനായ ബിജേഷ് –പ്രഭാ ദമ്പതികളുടെ മകളാണ് അഹമ്മദാബാദി‍ല്‍ നടന്ന  ചെസ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത്.  

 

കേവിഡ് കാലത്ത് ഒരു വര്‍ഷം കൊണ്ട്  ചെസ്സ് പഠിച്ച  ദിവി ഇന്ന് രാജ്യം തന്നെ ഉറ്റുനോക്കുന്ന മിന്നും താരമാണ്.  104 പെണ്‍കുട്ടികള്‍ മല്‍സരിച്ച ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്നാട് സ്വദേശി ഷാര്‍വാണിക ഒന്നാം സ്്ഥാവനവും ദിവി രണ്ടാം സ്ഥാനവും സ്വന്തമാക്കി. ലോക ചാമ്പന്‍ഷിപ്പ് നേടണമെന്നാണ് ഈ കൊച്ചു ചെസ്താരത്തിന്‍റെ ലക്ഷ്യം 

 

ചേട്ടന്‍ ദേവ്നാഥ് പഠിപ്പിച്ച പ്രാഥമിക പാഠങ്ങളില്‍ നിന്നാണ് ചെസിലേക്ക് ദിവിക്ക് താല്പര്യം ജനിക്കുന്നത്  . രണ്ടാം ക്ലാസുകാരിയായ ദിവിയുടെ പരിശീലക താരവും ചേട്ടന്‍ തന്നെ. ഈ മാസം ആറുമുതല്‍ 11 വരെ നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാത്ത് എത്തിയതിനെപ്പറ്റി ദിവിയുടെ പ്രതികരണം ഇങ്ങനെ. മാസ്റ്റേഴ്സ് ചെസ് അക്കാദമിയിലെ ശ്രീജിത്താണ് ചെസിലെ പ്രതിഭയേ തേച്ചുമിനുക്കിയെടുത്തത്