ലോകത്തിലെ എക്കാലത്തെയും  മികച്ച 100 ഫുട്ബോള്‍ താരങ്ങളുടെ പട്ടിക പുറത്തുവിട്ട്  ഫോര്‍ ഫോര്‍ ടൂ മാഗസീന്‍.  പട്ടിക പുറത്തുവന്നതോടെ നെയ്മറില്ലാത്തതിനെച്ചൊല്ലിയും റാങ്കിങ്ങിനെച്ചൊല്ലിയും വിവാദം. പട്ടികയിലെ ഒന്നാമന്‍ മെസ്സിയാണ്.  മൂന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

 

നൂറുപേരുടെ പട്ടികയില്‍ 20ബാര്‍സിലോന താരങ്ങള്‍ ഇടം പിടിച്ചപ്പോള്‍  ബാര്‍സിലോനയുടെ പഴയ കളിക്കാരന്‍  നൂറംഗപട്ടികയില്‍ ഒന്നാംസ്ഥാനത്താണ്.

കഴിഞ്ഞ 20വര്‍ഷം മെസി യുവ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലുണ്ടാക്കിയ സ്വാധീനവും മെസി നേടിയ ബാലന്‍ ദ് ഓര്‍ പുരസ്ക്കാരങ്ങളും കണക്കിലെടുത്താണ് ഫോര്‍ 

ഫോര്‍ ടു ഫുട്ബോള്‍ മാഗസീന്‍ ഒന്നാംസ്ഥാനം നല്‍കിയത്.. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ 700ഗോളടിക്കുന്ന ആദ്യതാരവും  രാജ്യാന്തര ഫുട്ബോളില്‍ ദേശീയ ടീമിനായി കൂടുതല്‍ ഗോളടിക്കുന്ന താരവുമായ റൊണാള്‍ഡോയ്ക്ക് പട്ടികയില്‍ മൂന്നാംസ്ഥാനം ലഭിച്ചതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.  അര്‍ജന്റീനയുടെ ഇതിഹാസതാരം ഡീഗോ മറഡോണയാണ് പട്ടികയിലെ രണ്ടാമന്‍. പെലെ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഫ്രാന്‍സിന്റെ മുന്‍ മിഡ്ഫീല്‍ഡ് ജനറല്‍ സിനദിന്‍ സിദാന്‍ അഞ്ചാംസ്ഥാനത്തും  ടോട്ടല്‍ ഫുട്ബോളിന്റെ വക്താവ് യോഹാന്‍ ക്രൈഫ് ആറാംസ്ഥാനത്താണ്. .4–ാം സ്ഥാനം പെലെയ്ക്ക് നല്‍കിയതില്‍ മാഗസീനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ആദ്യ മൂന്നില്‍ നിന്ന് പെലെ ഒഴിവാക്കയതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയവരും ഏറെ. എന്നാല്‍ ആരാധകരെ അതിശയിപ്പിച്ചത് ബ്രസീല്‍ താരം നെയ്മാറുടെ അസാന്നിധ്യമാണ്.  മല്‍സരത്തിന്റെ എല്ലാ ആവേശവും ഉള്‍കൊണ്ട് കളിക്കുന്ന നെയ്മാര്‍ പട്ടികയില്ലാത്തത്  ആരാധകരെ രോഷാകുലാരാക്കി. മികച്ച കളിക്കാരെ കണ്ടെത്താനുള്ള  തിരഞ്ഞെടുപ്പ്  വളരെയധികം ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ഫോര്‍ ഫോര്‍ ടു മാഗസീന്‍ അധികൃതര്‍ പറഞ്ഞു