ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ അവശേഷിക്കെ കോഴിക്കോട് കാല്‍പന്തു കളിയുടെ ആവേശം കൊടിയേറി. ഇത്തവണത്തെ ഫുട്ബോള്‍ മാമങ്കം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് നാന്ദി കുറിച്ചത് ഇന്ത്യയുടെ ഇതിഹാസം ഐ.എം വിജയന്‍.
അത്തറിന്റെ മണമുള്ള ഖത്തറില്‍ ഫുട്ബോള്‍ വസന്തമുയരാന്‍ ഇനി 47 നാളുകള്‍ മാത്രം . എന്നാല്‍ കോഴിക്കോട് നഗരത്തിന്റെ പലയിടങ്ങളിലും ഇപ്പൊഴെ ആവേശം ഉയര്‍ന്നു. ഫാന്‍സ് അസോസിയേഷനുകള്‍ ലോകകപ്പ് ഉല്‍സവമാക്കാനുള്ള തിരിക്കിലാണ്. ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഐ.എം വിജയനും.
ഇഷ്ട ടീമിന്റെ ജെഴ്സി അണിഞ്ഞെത്തി ആരാധകര്‍. ഒപ്പം റോഡ്ഷോയും . ലോകകപ്പിന്റെ എല്ലാ മല്‍സരങ്ങളും വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.