rohit-pak-fan

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഞായറാഴ്ച പാക്കിസ്ഥാനെ നേരിടാനുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാൻ നിരവധി ആരാധകരാണ് മൈതാനത്തിനു സമീപം തടിച്ചുകൂടുന്നത്. അവരിൽ പാക്കിസ്ഥാനിൽനിന്നുള്ള ആരാധകരും ഉണ്ട്. വിരാട് കോലിയോടൊപ്പം സെല്‍ഫിയെടുക്കുന്നതിന് പാക്കിസ്ഥാനിൽനിന്നുള്ള ഒരു പെൺകുട്ടി മണിക്കൂറുകളോളമാണു കാത്തിരുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ‌ക്ക് പ്രിയപ്പെട്ട താരമാണ്.

 

പരിശീലനത്തിനിടെ രോഹിത് ശര്‍മ ആരാധകർക്കു സമീപത്തെത്തിയപ്പോള്‍ ഒരാൾ താരത്തെ കെട്ടിപ്പിടിക്കാമോ എന്നാണു ചോദിച്ചത്. സുരക്ഷയ്ക്കായി ഇരുമ്പു വേലികൾ വച്ച് ആരാധകരുടെ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇരുമ്പു വേലിയിൽ ചാരി രോഹിത് ആരാധകനോട് ചേർന്നു നിൽക്കുകയാണു ചെയ്തത്.

 

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പാക്ക് ആരാധകരാണ് രോഹിത് ശർമയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും പരിശീലന സ്ഥലത്തെത്തിയത്. രോഹിതിനെ അടുത്തു കാണുന്നതിനായി ഇരുമ്പു വേലിക്കു സമീപത്തേക്കു വരാൻ താരത്തോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. തുടർന്നാണ് രോഹിത് ഗ്രൗണ്ടുവിട്ട് ആരാധകർക്കു സമീപത്തെത്തിയത്.