tennis

ടെന്നിസില്‍ ബിഗ് 3 യുഗം അവസാനിക്കുന്നു. കാല്‍നൂറ്റാണ്ടുകാലത്തെ കരിയറില്‍ ഇതാദ്യമായി റോജര്‍ ഫെഡറര്‍ക്ക് ടെന്നിസ് റാങ്കിങ്ങില്‍ ഇടമില്ല. ഇക്കഴിഞ്ഞ വിമ്പിള്‍ഡണ്‍ കിരീടം നേടിയ ജോക്കോവിച്ചാവട്ടെ ആദ്യ അഞ്ച് റാങ്കിലുമില്ല. 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളോടെ മുന്നില്‍ നില്‍ക്കുന്ന റഫേല്‍ നദാല്‍ മൂന്നാം റാങ്കിലാണ്.   

2003ല്‍ തുടങ്ങിയതാണ് ബിഗ് 3 യുഗം. റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, നൊവാക്ക് ജോക്കോവിച്ച് ഈ മൂന്നുപേരില്‍ ഏറ്റവും മിടുക്കന്‍ ആരെന്ന് ചോദിച്ചാല്‍ മൂന്നില്‍ ഒരാളെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. പുല്‍കോര്‍ട്ടില്‍ വാണ ഫെഡറര്‍ക്കൊപ്പം നില്‍ക്കുന്നവരും കളിമണ്‍കോര്‍ട്ടിന്റെ രാജാവ് നദാലിന് ഒപ്പം നില്‍ക്കുന്നവരും ഹാര്‍ഡ്കോര്‍ട്ടില്‍ കൂടുതലായി തിളങ്ങുന്ന ജോക്കോവിച്ചിന് ഒപ്പം നില്‍ക്കുന്നവരും തങ്ങളുടെ ഇഷ്ടതാരങ്ങള്‍ മിടുക്കരാണെന്ന് പറയും. 2003ല്‍ വിംബിള്‍‍ഡണ്‍ നേടി റോജര്‍ ഫെഡറര്‍ ആണ് ഈ മൂന്നുപേരില്‍ ആദ്യം ഗ്രാന്‍ഡ്സ്ലാം വിജയം നേടിയത്. കരിയറിലാകെ 20 ഗ്രാന്‍ഡ്സ്ലം കിരീടമാണ് ഈ നാല്‍പതുകാരന്‍ നേടിയത്. 2005ല്‍ ഫ്രെ​ഞ്ച് ഓപ്പണ്‍ നേടിയ 36കാരനായ നദാല്‍ 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടി. 2008ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ 35കാരനായ ജോക്കോവിച്ച് 21 ഗ്രാന്‍ഡ്സ്ലാം കീരീടം കഴിഞ്ഞവര്‍ഷത്തെ വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനലിനുശേഷം പരുക്കുമൂലം കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന റോജര്‍ ഫെഡററുടെ കരിയര്‍ അവസാനനാളുകളിലാണ്.  

1997ല്‍ എ.ടി.പി.ടെന്നിസ് റാങ്ക് പട്ടികയില്‍ ഇടം നേടിയശേഷം ഇതാദ്യമായാണ് ഫെഡ‌റര്‍ റാങ്ക് പട്ടികയ്ക്ക് പുറത്ത് പോകുന്നത്. ബിഗ് 3 പോരാട്ടത്തില്‍ മൂന്നുപേരും കരിയര്‍ ഗ്രാന്‍ഡ്സ്ലാം നേടി. എന്നാല്‍ കരിയര്‍ ഗോള്‍ഡന്‍സ്ലാം നദാലിനുമാത്രം അവകാശപ്പെട്ടതണ്. ഇഷ്ടവേദിയായ വിമ്പിള്‍ഡണില്‍ ഫെഡറര്‍ എട്ടുതവണ കിരീടം നേടി, അതില്‍ 5തുടര്‍ജയങ്ങളും നേടി. കളിമണ്‍കോര്‍ട്ട് ബാലികേറാമലയായിരുന്ന ഫെഡറര്‍ക്ക് 2009ല്‍ മാത്രം ഫ്രെഞ്ച് ഓപ്പണില്‍ മുത്തമിടാനായി. ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ ആറുതവണയും യുഎസ് ഓപ്പണ്‍ 5തവണയും നേടി. നദാല്‍ ഇഷ്ടവേദിയായ കളിമണ്‍കോര്‍ട്ടില്‌‍ 14 കിരീടങ്ങള്‍നേടി. അതില്‍ 5തുടര്‍ജയങ്ങളുമുണ്ട്. വിമ്പിള്‍ഡണിലും ഓസ്ട്രേലിയുന്‍ ഓപ്പണിലും രണ്ടുതവണ വീതം മുത്തമിട്ടു. യുഎസ് ഓപ്പണ്‍ നാലുവട്ടം നേടി. ജോക്കോവിച്ച് ഓസ്ട്രേലിയയിലെ ഹാര്‍ഡ്കോര്‍ട്ടില്‍ നിന്ന് 9കിരീടം നേടി. അചില്‍ മൂന്ന് തുടര്‍ജയങ്ങളുമുണ്ട്. വിമ്പിള്‍‍ഡണ്‍ ഏഴുതവണയും ഫ്രെഞ്ച് ഓപ്പണ്‍ രണ്ടുതവണയും യുഎസ് ഓപ്പണ്‍ മൂന്നുതവണയും നേടി. മൂവരും ചേര്‍ന്ന് 2003മുതല്‍ 2022വരെ 78ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ നിന്ന് 63എണ്ണം സ്വന്തമാക്കിഎന്നുപറയുമ്പോള്‍ ബിഗ് 3യുടെ ആധിപത്യം വ്യക്തം.