TAGS

എഡ്ജ്ബാസ്റ്റനില്‍ ഇന്ത്യയെ ഞെട്ടിച്ച് ഇംഗ്ലണ്ട്. 378 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യം മൂന്നുവിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം മറികടന്നു. സെഞ്ചുറിയുമായി ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും പുറത്താകാതെ നിന്നു. ബെയര്‍സ്റ്റോ മല്‍സരത്തിലെ താരവും റൂട്ട് പരമ്പരയിലെ താരവുമായി. അഞ്ചുമല്‍സരങ്ങളുടെ പരമ്പര  2–2ന് സമനിലയില്‍ അവസാനിച്ചു.

ടെസ്റ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിന്റെ പിന്തുടര്‍ന്നുള്ള വലിയ വിജയം. ജോ റൂട്ടും ജോണി ബയെര്‍സ്റ്റോയും ചേര്‍ന്ന് അഞ്ചാം ദിനം ആദ്യ സെഷനില്‍ തിന്നെ മല്‍സരം ജയിച്ച് കളംവിട്ടു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 269 റണ്‍സ് മല്‍സരത്തിന്റെ വിധിയെഴുതി. പരമ്പരയിലെ നാലാം സെഞ്ചുറി,  റൂട്ട് നേടിയത് 136 പന്തില്‍ നിന്ന് മല്‍സരത്തിലെ രണ്ടാം സെഞ്ചുറി നേടാന്‍ ബെയര്‍സ്റ്റോയ്ക്ക് വേണ്ടിവന്നത് 138 പന്ത്. 

107 റണ്‍സ് നേടിയ അലക്സ് ലീസ് –  സാക്ക് ക്രോലി ഓപ്പണിങ് കട്ടുകെട്ട് മുതല്‍ ബ്രണ്ടന്‍ മക്കല്ലം പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടിന്റെ നയം വ്യക്തമായിരുന്നു. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം ഒന്ന് പതറിയെങ്കിലും റൂട്ട് – ബെയര്‍സ്റ്റോ സഖ്യം നാലാം ദിനം പുറത്താകാതെ പിടിച്ചുനിന്നത് നിര്‍ണായകമായി. 76.4 ഓവറിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. തോല്‍വി ഇന്ത്യയുടെ ലോക െടസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയായി.