ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കുമായി സാദിയോ മാനെ കരാറിലെത്തി. മൂന്നുവര്‍ഷത്തേയ്ക്കാണ് കരാര്‍. യുവതാരം വിനീഷ്യസ് ജൂനിയറുമായുള്ള കരാര്‍ റയല്‍ നാലുവര്‍ഷത്തേയ്ക്കുകൂടി നീട്ടി. റൊമേലു ലുക്കാക്കുവിനെ വായ്പയ്ക്ക് സ്വന്തമാക്കാന്‍ ഇന്റന്‍ മിലാന്‍ ശ്രമങ്ങളാരംഭിച്ചു.
സാദിയോ മാനെയും ബയണ്‍ മ്യൂണിക്കുമായുള്ള കരാര്‍ ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായി. ബയണ്‍ വാഗ്ദാനം ചെയ്ത മൂന്നുവര്‍ഷത്തെ കരാര്‍ മാനെ അംഗീകരിച്ചു. ഇനി ലിവര്‍പൂളും ബയണും തമ്മില്‍ ധാരണയിലെത്തിയാല്‍ അടുത്ത സീസണില്‍ മാനയെ അലയന്‍സ് അരീനയില്‍ കാണാം. അതിനിടെ റൊമേലു ലുക്കാക്കു ഇന്റര്‍ മിലാനിലേയ്ക്ക് തന്നെ മടങ്ങാനൊരുങ്ങുന്നു. ചെല്‍സി പറയുന്ന തുക നല്‍കി ലുക്കാക്കിവിനെ സ്വന്തമാക്കാന്‍ ഇന്ററിന് കഴിയാത്തതിനാല്‍ വായ്പാ അടിസ്ഥാനത്തിലാകും കരാര്‍ എന്നാണ് സൂചന. ചാംപ്യന്‍സ് ലീഗില്‍ വിജയഗോള്‍ നേടിയ വിനീഷ്യസ് ജൂനിയറിനെ റയല്‍ മാഡ്രിഡ് ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല. 2026 വരെയാണ് ബ്രസീലിയന്‍ യുവതാരവുമായുള്ള കരാര്‍ നീട്ടിയത്. ചാംപ്യന്‍സ് ലീഗ് ഫൈനലിലേത് ഉള്‍പ്പടെ കഴിഞ്ഞ സീസണനില്‍ 42 ഗോളുകളാണ് വിനീഷ്യസ് നേടിയത്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്സന്‍ പ്രീമിയര്‍ ലീഗിലെ പുതുമുഖങ്ങളായ നോട്ടിങ്ഹം ഫോറസ്റ്റിലേയ്ക്കാണ് പോകാനൊരുങ്ങന്നത്. 40 മില്യണ്‍ യൂറോയാണ് ഡീനിനായി യുണൈറ്റഡ് അവശ്യപ്പെടുന്നത്.