ആരാധകർക്കിടയിൽ ആവേശമായി സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ സീന ഡബ്ല്യു.ഡബ്ല്യു.ഇയിലേക്ക് തിരിച്ചെത്തുന്നു. ഡബ്ല്യു.ഡബ്ല്യു.ഇക്കൊപ്പം ചേര്‍ന്ന് രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് തിരിച്ചുവരവ്.
പതിനാറുവട്ടം ലോകചാംപ്യനായ സീന റിക് ഫ്ലെയര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കുവയ്ക്കുന്നു. അവസാന മല്‍സരത്തില്‍ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പില്‍ റോമന്‍ റെയ്ന്‍സിനോട് സീന പരാജയപ്പെട്ടിരുന്നു. 45 വയസുകാരനായ താരത്തിന് ഇനി എത്രകാലം ഡബ്ല്യു.ഡബ്ല്യു.ഇയില്‍ തുടരാനാകുമെന്നത് നോക്കി കാണണം.