football

ഖേലോ ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിന് വിമാന  ടിക്കറ്റ് അനുവദിച്ചു. ടീമിന് ആവശ്യമായ യാത്രാസൗകര്യമൊരുക്കാത്തത് വിവാദമായതിനെതുടർന്നാണ് നടപടി. 

 

പുരുഷ-വനിതാ ടീമുകളിലായി കളിക്കാരും പരിശീലകരുമടക്കം 28 പേരാണ്  ഖേലോ ഇന്ത്യ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിനുള്ള സംഘത്തിലുള്ളത്. എന്നാൽ ഇവർക്കായി ആകെ ലഭിച്ചത് സംപർക്ക ക്രാന്തി എക്സ്പ്രസിൽ 5 നോൺ എ.സി സ്ലീപ്പർ ടിക്കറ്റുകൾ മാത്രം. ഇതോടെ ടീമിന്റെ യാത്ര അനിശ്ചിതത്തത്തിലായി. സംഭവം വിവാദമായതിനെ തുടർന്ന് ടീമിന് വിമാന ടിക്കറ്റ് അനുവദിച്ചു.

 

ബുധനാഴ്ച്ച സംഘം കൊച്ചിയിൽ നിന്നും പുറപ്പെടും. അതുവരെ ടീമംഗങ്ങൾക്ക് കൊച്ചിയിൽ താമസ സൗകര്യം ഒരുക്കി നൽകി. ഈ മാസം 9 മുതൽ 13 വരെ ചണ്ഡീഗഡിലാണ് ടൂർണമെന്റ്. ബാസ്ക്കറ്റ് ബോൾ ടീമിന് ലഭിച്ച അഞ്ച് ടിക്കറ്റുകൾ കൂടി ഉപയോഗിച്ച് ഏഴംഗ ജൂഡോ ടീം ചണ്ഡീഗഡിലേക്ക് തിരിച്ചു. നേരത്തെ ജൂഡോ ടീമിന് രണ്ട് ടിക്കറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.