TAGS

ജോ റൂട്ട്  ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. ടെസ്റ്റ് പരമ്പരകളില്‍ തുടര്‍ച്ചയായി  തോല്‍വി നേരിട്ടതോടെയാണ് ക്യാപ്റ്റന്‍ പദവിയൊഴിയാന്‍ തീരുമാനിച്ചത്. ആഷസില്‍ ഓസിസിനോടും പിന്നാലെ  വെസ്റ്റ്ഇന്‍ഡീസിനോടും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. കരീബിയന്‍ പര്യടനത്തിന്  ശേഷമാണ് ക്യാപ്റ്റന്‍ പദവിയൊഴിയണമെന്ന ചിന്തയുണ്ടായതെന്ന് റൂട്ട് പ്രതികരിച്ചു.

'' വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് എടുക്കുന്നതെന്നറിയാം, കുടുംബവുമായും സഹതാരങ്ങളുമായും ആലോചിച്ച ശേഷമാണ് തീരുമാനമെന്നും റൂട്ട് പ്രതികരിച്ചു. വിജയത്തിന്റെയും പരാജയത്തിന്റെയും കണക്കില്‍ റെക്കോര്‍ഡിട്ടാണ് റൂട്ട് സ്ഥാനമൊഴിയുന്നത്.