santhosh-trophy

മലപ്പുറത്ത് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ദേശീയ ഫുട്ബോള്‍ താരം ആഷിഖ് കുരുണിയന്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച മുതലാണ് സന്തോഷ് ട്രോഫി മല്‍സരം ആരംഭിക്കുന്നത്. മലപ്പുറം സന്തോഷ് ട്രോഫി ആവേശത്തിലേക്ക് കടക്കുബോള്‍ സാധാരണ ആരാധകര്‍ക്കും താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. പയ്യനാട് സ്റ്റേഡിയത്തില്‍ ഗാലറിക്ക് 100 രൂപയും കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് 50 രൂപയുമാണ് ടിക്കറ്റിന്. സ്റ്റേഡിയം തിങ്ങി നിറഞ്ഞ് ആരാധകര്‍ എത്തുമെന്ന പ്രതീക്ഷയാണുളളത്.

പയ്യനാട് സ്റ്റേഡിയത്തില്‍ കസേരക്ക് 250 രൂപയും വി.ഐ.പി കസേരക്ക്് 1000 രൂപയും ഗ്യാലറി സീസണ്‍ ടിക്കറ്റിന് 1000 രൂപയും കസേര സീസണ്‍ ടിക്കറ്റിന് 2500 രൂപയും വി.ഐ.പി കസേര സീസണ്‍ ടിക്കറ്റിന് പതിനായിരവും മൂന്നു പേര്‍ക്ക് വീതം കയറാവുന്ന വി.വി.ഐ.പി സീസണ്‍ ടിക്കറ്റിന് 25000 രൂപയുമാണ് വാങ്ങുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായും ജില്ലയിലെ സര്‍വീസ് സര്‍വീസ് സഹകരണ ബാങ്ക്, അര്‍ബണ്‍ ബാങ്കുകള്‍ വഴിയുമാണ് വിറ്റഴിക്കുന്നത്. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിനാണ് ഏകോപന ചുമതല.