ഐപിഎല്ലിൽ തകര്‍പ്പൻ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഡൽഹി ക്യാപിറ്റൽസ് താരം ഡേവിഡ് വാർണര്‍. കഴിഞ്ഞ് ദിവസത്തെ മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ അർധ സെഞ്ചുറി നേടിയിരുന്നു. ഒപ്പം 5,500 റൺസെന്ന നേട്ടവും സ്വന്തമാക്കി. ഇപ്പോഴിതാ മുംബൈയിലെ ബ്രാബോർൺ സ്റ്റേഡിയത്തില്‍ നിന്നുള്ള വാർണറുടെ ഒരു ഡാൻസ് ആണ് വൈറലാകുന്നത്. പുഷ്പ സിനിമയിലെ ശ്രീവല്ലി എന്ന ഗാനത്തിന്റെ ചവടുകളാണ് വാർണർ കളിക്കുന്നത്. വാർണർ തന്നെയാണ് ആരാധകര്‍ പകർത്തിയ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ ടെ പങ്കുവെച്ചത്. 'എന്താണ് നിങ്ങളുടെ തോന്നലുകൾ? പുഷ്പ ആരാധകരുടെ നിരവധി അഭ്യർഥനകൾ വന്നിരുന്നു'. വിഡിയോ പങ്കുവെച്ച് വാർണർ കുറിച്ചു.

സകലകലാവല്ലഭനാണെന്നും ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ബോളിവുഡിൽ ഒരു കൈ നോക്കെന്നുമെല്ലാമാണ് വിഡിയോ കണ്ട് ആരാധകരുടെ പ്രതികരണം. അണ്ണാ നാട്ടു നാട്ടു റീൽ ചെയ്യൂ എന്നും കമന്റ് ഉണ്ട്. മുമ്പും ഇന്ത്യൻ സിനിമയിലെ പാട്ടുകൾക്ക് ചുവട് വെച്ച് വാർണർ എത്തിയിട്ടുണ്ട്. 

വിഡിയോ കാണാം: