മികച്ച വനിത ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്. 22 മല്‍സരങ്ങളില്‍ നിന്ന് 855  റണ്‍സാണ് മന്ദാന കഴിഞ്ഞ വര്‍ഷം നേടിയത്. പാക്കിസ്ഥാന്‍ പേസ് ബോളര്‍  ഷഹീന്‍ അഫ്രീദിയാണ് മികച്ച പുരുഷ താരം.  36 മല്‍സരങ്ങളില്‍ നിന്ന് 78 വിക്കറ്റുകള്‍ ഷഹീന്‍ സ്വന്തമാക്കിയിരുന്നു. പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ താരമാണ് 21കാരനായ ഷഹീന്‍. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടാണ് മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരം. ദക്ഷിണാഫ്രിക്കന്‍ താരം ലിസ്്്ലീ ലീയാണ് മികച്ച വനിത ഏകദിന ക്രിക്കറ്റര്‍. ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ താരം പുരസ്കാരം നേടുന്നത്.