ഐ.പി.എല്‍ മെഗാലേലത്തില്‍ പേര് റജിസ്റ്റര്‍ ചെയ്ത് ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാനവിലയ്ക്കാണ് റജിസ്റ്റര്‍ ചെയ്തത്. ക്രിസ് ഗെയ്‌ല്‍, ബെന്‍ സ്റ്റോക്സ്, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഇത്തവണ ലേലത്തിന് റജിസ്റ്റര്‍ ചെയ്തിട്ടില്ല. അടുത്തമാസം 12നും 13നുമാണ് മെഗാലേലം
1214 കളിക്കാരാണ് ഇത്തവണത്തെ മെഗാലേലത്തിന് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 17 ഇന്ത്യന്‍ കളിക്കാരടക്കം 49 കളിക്കാര്‍ അടിസ്ഥാന വില രണ്ടുകോടി രൂപയ്ക്കാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍. അശ്വിന്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷാക്കിബ് അല്‍ ഹസന്‍, സ്റ്റീവന്‍ സ്മിത്ത്, ക്വിന്‍റന്‍ ഡീ കോക്ക് തുടങ്ങിയ വിദേശതാരങ്ങളും ഉള്‍പ്പെടും. നേരത്തെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകള്‍ക്കായി കളിച്ച ശ്രീശാന്ത് 50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേ സമയം പഞ്ചാബ് കിങ്സിന്‍റെ നായകനായിരുന്ന കെ.എല്‍. രാഹുലിനെ 17 കോടി രൂപയ്ക്ക് ലക്നൗ സ്വന്തമാക്കി. ഇതോടെ വിരാട് കോലിക്കൊപ്പം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി രാഹുല്‍ മാറി. 2018ലാണ് റോയല്‍ ചലഞ്ചേഴ്സ് കോലിക്ക് 17 കോടി രൂപ പ്രതിഫലം നല്‍കിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സിലായിരുന്ന ഹാര്‍ദിക് പാണ്ഡ്യ അഹമ്മദാബാദ് ടീമിന്‍റെ ക്യാപ്്റ്റനാകും. ഹാര്‍ദിക്കിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരും അഹമ്മദബാദ് ടീമില്‍ ചേരും