rahul

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി നിയമിച്ചു. ഇന്ത്യയില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പര മുതലാണ് ദ്രാവിഡ് ടീമിന്റെ ചുമതലയേല്‍ക്കുക. 2023–ലെ ഏകദിന ലോകകപ്പ് വരെയാണ് കരാര്‍. ഈ ലോകകപ്പോടെ രവി ശാസ്ത്രി ചുമതല ഒഴിയും

അവസാനം മതിലിന്റെ മനമിളകി. സീനിയര്‍ ടീമിന്റെ പരിശീകനാകാന്‍ ഒടുവില്‍   സമ്മതം മൂളി. ഈ മാസം 17 മുതല്‍ തുടങ്ങു'ന്ന ന്യസീലന്‍ഡിനെതിരായ പരമ്പര മുതലാണ് ദ്രാവിഡ് ചുമതലയേല്‍ക്കുക. ബിസിസിഐയുടെ ക്രിക്കറ്റ് അഡ്‌വൈസറി കമ്മറ്റി ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. പരിശീകസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് നിന്ന ദ്രാവിഡുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും െസക്രട്ടറി ജയ് ഷായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുന്‍ ഇന്ത്യന്‍ താരം സമ്മതം മൂളിയത്. കഴിഞ്ഞമാസം 26 ന് മുഖ്യപരിശീകനുള്ള അപേക്ഷ ക്ഷണിച്ചെങ്കിലും കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് രാഹുല്‍ ദ്രാവിഡ് അപേക്ഷകൈമാറിയത്. അതിമനോഹരമായ പ്ലേയിങ് കരിയറായിരുന്നു ദ്രാവിഡിന്റേത്.

നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമയുടെ തലവനായ ദ്രാവിഡിന്റെ കീഴില്‍ പുതിയ താരങ്ങള്‍ വളറ്‍ന്നുവന്നു. അവര്‍ രാജ്യാന്തര വേദികളില്‍ ഇപ്പോള്‍  ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. കൂടുതല്‍ ഉയരങ്ങളിേലക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ ദ്രാവിഡിനാകുമെന്നും ഗാംഗുലി പറഞ്ഞു. ദ്രാവിഡിന് കീഴില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ മുന്നേറുമെന്നാണ് ജയ് ഷാ പറഞ്ഞത്. അണ്ടര്‍ 19 ടീമിനെ 2016–ല്‍ ലോകകപ്പ് റണ്ണറപ്പും 2018–ല്‍ ചാംപ്യന്‍മാരുമാക്കി. മുഖ്യപരിശീലകനാക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ അംഗീകാരമായി കാണുന്നുവെന്ന് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു. അണ്ടര്‍ 19 ടീമിലായിരുന്നപ്പോഴും ഇന്ത്യ എ ടീമിനൊപ്പമായിരുന്പ്പോഴും എന്‍സിഎയിലായിരുന്നപ്പോഴും താരങ്ങളുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. അത് ഗുണം ചെയ്യുമെന്ന് കരുതുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വലിയ ടൂര്‍ണമെന്റുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അവ ലക്ഷ്യമിട്ടാകും പ്രവര്‍ത്തനമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.