ശ്രീലങ്കന്‍ ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത് മുഹമ്മദ് നബിയുടെ മാസ്മരിക പ്രകടനം. നബിയെറിഞ്ഞ 22–ാം ഓവറാണ് കളി മാറ്റിമറിച്ചത്.
അര്‍ജന്റീനയ്ക്ക് ലയണല്‍ മെസി പോലെ പോര്‍ച്ചുഗലിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മുഹമ്മദ് നബി. തന്നിലര്‍പ്പിച്ച വിശ്വാസം അവരുെട അയാള്‍ കാത്തു.
അപകടകരമായി മുന്നേറുകയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്ത് ആദ്യപ്രഹരം. 30 റണ്‍സുമായി ക്യാപ്റ്റന്‍ കരുണ രത്നെ പുറത്ത്. ശ്രീലങ്കയുടെ 22–ാം ഓവര്‍. അഫ്ഗാന്‍ ആരാധകര്‍ക്കായി നബി കാത്തുവച്ച മാജിക് സ്പെല്‍. തിരിമനേയും മെന്‍ഡിസും മാത്യൂസും പുറത്ത്.
മധ്യനിരയെ നബി കറക്കി വീഴ്്ത്തിയതിന്റെ ആഘാതത്തില്‍ ശ്രീലങ്കയങ് ഇല്ലാതായി. ആ തകര്‍ച്ചയില്‍ നിന്ന് ഒരിക്കലും അവര്‍ കരകയറിയതേയില്ല.