ഇംഗ്ലണ്ടില്‍ വന്നിറങ്ങിയ എല്ലാ താരങ്ങള്‍ക്കും ഒരേയൊരു സ്വപ്നമേ കാണൂ.. ലോക കിരീടം. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബോളറായ ലുംഗി എന്‍ഗിഡിക്ക് മറ്റൊരു മോഹം കൂടിയുണ്ട്. എതിരാളികളെ എറിഞ്ഞിടുന്ന ലുംഗി എന്‍ഗിഡിയുടെ മനസ് കവര്‍ന്ന ഒരാളുണ്ട്. നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ആളെ കാണണെമെന്നാണ് എന്‍ഗിഡിയുടെ ആഗ്രഹം. ആള്‍ ആരാണെന്ന് എന്‍ഗിഡി തന്നെ പറയും.
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പേള്‍ തുസിയാണ് എന്‍ഗിഡിയേയും ക്ലീന്‍ ബൗള്‍ഡാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മോഡലും നടിയുമാണ് പേള്‍ തുസി. സ്കോര്‍പിയന്‍ കിങ് ബുക്ക് ഓഫ് സോള്‍സ് ചിത്രത്തില്‍ വാരിയര്‍ പ്രിന്‍സസായി വേഷമിട്ട തുസി ലോകമെമ്പാടുമുള്ള ഹോളിവുഡ് സിനിമ പ്രേമികള്‍ക്ക് സുപരിചിതയാണ്.
ട്വിറ്ററിലൂടെയാണ് എന്‍ഗിഡി തന്റെ മനസ് തുറന്നത്. അധികം വൈകാതെ മറുപടിയുമായി തുസിയുമെത്തി. എന്‍ഗിഡിയുടെ വാക്കുകള്‍ മനസ് നിറച്ചുവെന്നും താരം മല്‍സരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും തുസി പറഞ്ഞു. നേരത്തെ ബാസ്കറ്റ് ബോള്‍ താരം സെര്‍ജി ഇബാക്കയുമായുള്ള തുസിയുടെ പ്രണയം മാധ്യമശ്രദ്ധ നേടിയിരുന്നു.