ഐപിഎല്ലിലെ പഞ്ചാബ്–രാജസ്ഥാൻ മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് രാജസ്ഥാൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി പുറത്തെടുത്തത്. വെറും 11 പന്തിൽ രണ്ട് ബൗണ്ടറിയും മൂന്ന് സിക്സുമുൾപ്പെടെ 33 റൺസാണ് ബിന്നി നേടിയത്. മത്സരത്തിൽ രാജസ്ഥാൻ തോറ്റെങ്കിലും ബിന്നിയുടെ പ്രകടനം കയ്യടി നേടി.
എന്നാൽ തകര്‍പ്പൻ പ്രകടനം പുറത്തെടുത്തിട്ടും ബിന്നിയെ ട്രോളി ഒരാള്‍ ട്വീറ്റ് ചെയ്തു. മായന്തിയെ മെൻഷൻ ചെയ്ത് 'സ്റ്റുവർട്ട് എവിടെ' എന്നായിരുന്നു മത്സരത്തിനിടെ അശ്വിൻ എന്നയാൾ ട്വീറ്റ് ചെയ്തത്. പരിഹാസത്തിന് മായന്തി കൊടുത്ത മറുപടി ഇങ്ങനെ.
''നിങ്ങൾ കിങ്സ് ഇലവൻ–രാജസ്ഥാൻ റോയൽസ് മത്സരം മിസ് ചെയ്തു. മത്സരശേഷമുള്ള ക്രിക്കറ്റ് ലൈവിലും ഹോട്സ്റ്റാർ ട്വീറ്റിലും നിങ്ങൾക്ക് പങ്കെടുക്കാം. ചിയേഴ്സ്''- മായന്തി മറുപടി നല്‍കി. മായന്തിയുടെ മറുപടി നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്.