മലയാളി ഫുട്ബോള്‍ ആരാധകര്‍ക്ക് മലയാളത്തില്‍ നന്ദിയറിയിച്ച് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്. 2018–ല്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി. വരും വര്‍ഷവും ഇതേ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ക്ലബ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ആരാധകരെ ഞെട്ടിച്ച് ബയേണ്‍ ചിത്രം പോസ്റ്റുചെയ്തത്. ഇത് കണ്ടതോടെ കമന്റ് ബോക്സിലേക്ക് ഇരച്ചെത്തിയ മലയാളികളോട് അക്ഷരത്തെറ്റില്ലല്ലോ എന്ന് ബയേണ്‍ ചോദിക്കുകയും ചെയ്തു.