ബോക്സിങ് ഡേയിലെ പോരാട്ടച്ചൂടിനിടെ കളത്തിലെ താരമായി ഏഴുവയസുകാരന്‍ ആര്‍ച്ചീ ഷില്ലര്‍. ഓസ്ട്രേലിയന്‍ ടീമില്‍ സഹനായകനായി ഇടംപിടിച്ച ആര്‍ച്ചീ ടിം പെയിനിനൊപ്പം ടോസ് ഇടാനും എത്തി. മെയ്ക്ക് എ വിഷ് ഓസ്ട്രേലിയ എന്ന സന്നദ്ധ സംഘടനയാണ് പത്ത് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അര്‍ച്ചിയുടെ സ്വപ്നം സഫലമാക്കിയത്.
സ്റ്റീവ് വോ, പോണ്ടിങ്, ക്ലാര്‍ക്ക് തുടങ്ങിയ മഹാരഥന്‍മാര്‍ അലങ്കാരമാക്കിയ ക്യാപ്റ്റന്‍ സ്ഥാനം. പവലിനയനിലെ പ്രതിഭാധാരാളിത്തം കൊണ്ട് പലര്‍ക്കും അന്യമായ ബാഗി ഗ്രീന്‍ ക്യാപ്പ്. ഇതെല്ലാം കൈപ്പിടിയിലൊതുക്കി ആ കുഞ്ഞുപയ്യന്‍ കൈയ്യടി നേടി. പെയിനിനൊപ്പം ടോസ് ഇടാനെത്തിയ ആര്‍ച്ചിക്ക് സഹകളിക്കാരോട് പറയാനുള്ളത് ഇതാണ്.
ഓസ്ട്രേലിയന്‍ ദേശീയ ഗാനം മെല്‍ബണില്‍ മുഴങ്ങിയപ്പോള്‍ നിരന്നു നിന്ന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അവനുമുണ്ടായിരുന്നു. ഏഴ് വയസിനിടെ ഒട്ടേറെ തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആര്‍ച്ചി ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവിട്ടത് ആശുപത്രി കിടക്കയിലായിരുന്നു. പ്രതിസന്ധികളെ പൊരുതിത്തോല്‍പ്പിച്ച ആര്‍ച്ചി ഇപ്പോള്‍ അതിജീവനത്തിന്റെ മുഖമാണ്