കായികരംഗത്തേയ്ക്ക് ഇനി മടങ്ങിവരില്ലെന്ന് വിരമിച്ച അമേരിക്കന്‍ നീന്തല്‍ താരം മിസി ഫ്രാങ്ക്ളിന്‍ . 17ാം വയസില്‍ ആദ്യ ഒളിംപിക്സ് സ്വര്‍ണമെഡല്‍ നേടിയ മിസി മൈക്കിള്‍ ഫെല്‍പ്സിന്റെ പിന്‍ഗാമിയെന്നാണ് അറിയപ്പെട്ടിരുന്നത് . 23ാം വയസിലാണ് മിസിയുടെ വിരമിക്കല്‍
17ാം നാല് ഒളിംപിക്സ് സ്വര്‍ണമെഡല്‍. വിസ്മയമെന്ന് ലോകം വാഴ്ത്തിയ കായിക പ്രതിഭ. മിസി ഫ്രാങ്ക്ളിന്‍. ലണ്ടന്‍ ഒളിംപിക്സില്‍ സ്വണം നേടി ആറുവര്‍ഷങ്ങള്‍കക്കിപ്പുറം മിസി ഫ്രാങ്ക്ളിന്‍ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നു.വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട്. തുടര്‍ച്ചയായ പരുക്കും ശസ്ത്രക്രികകളുമാണ് മിസിയെ കരക്കെത്തിച്ചത്. ' അസഹനീയമായ വേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത് . ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വിരമിച്ചു എന്ന് പറയാന്‍ ധൈര്യം ലഭിച്ചത്. ഇനി കുടുംബത്തിനൊപ്പം കഴിയണം. വേദനകളില്ലാതെ ജീവിക്കണം' മിസി പറയുന്നു.
100 മീറ്റര്‍ 200 മീറ്റര്‍ ബാക്സ്ട്രോക്കിലും റിലേയിലുമാണ് മിസി ലണ്ടന്‍ ഒളിംപിക്സില്‍ സ്വര്‍ണം നേടിയത്. റിയോ ഒളിംപിക്സില്‍ അമേരിക്കന്‍ ടീമംഗമായിരുന്ന മിസി റിലേ ടീമിന്റെ ഭാഗമായി ഒരു സ്വര്‍ണവും നേടി .