ലോക വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യയുടെ മേരി കോം ഫൈനലിൽ. സെമിഫൈനലിൽ ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയാണ് മേരി കോം തോൽപ്പിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് നേട്ടം.
സ്കോര്‍– 5–0
തുടർച്ചയായ ആറാം സ്വർണമെന്ന അപൂർവ്വനേട്ടം ലക്ഷ്യമിട്ടാകും മേരി കോം ഫൈനൽ പോരാട്ടത്തിനിറങ്ങുക. ഏഴാം മെഡൽ ഉറപ്പിച്ചതോടെ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരമെന്ന റെക്കോര്‍ഡ് മേരി കോം സ്വന്തമാക്കിയിരുന്നു. അഞ്ചു സ്വർണവും ഒരു വെള്ളിയുമായി അയർലൻഡിന്റെ കാത്തി ടെയ്‌ലർക്കൊപ്പമായിരുന്നു മേരി ഇതുവരെ.