lecister-city

ടീം ഉടമയുടെ മരണശേഷം നടന്ന  ആദ്യ മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാത്ത ഒരുഗോളിനാണ് ലെസ്റ്റര്‍,  കാര്‍ഡിഫ് സിറ്റിയെ തോല്‍പിച്ചത്.  കഴിഞ്ഞ ആഴ്ച ലെസ്റ്റര്‍സിറ്റിയുടെ മല്‍സരം കണ്ട് മടങ്ങുമ്പോഴാണ് സ്റ്റേ‍ഡിയത്തിന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണാണ് ഉടമ വിച്ചായ് അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. 

 

തായ് നാടോടിക്കഥകളിലെ നായകനെപ്പോലെ ലെസ്റ്റര്‍ എന്ന ഇംഗ്ലീഷ് നഗരത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ച നായകന് നഗരത്തിന്റെ യാത്രാമൊഴി. വിച്ചായ് ശിവദന്‍പ്രഭയ്ക്ക് ആദരമര്‍പ്പിച്ചാണ് മല്‍സരം ആരംഭിച്ചത്. 55ാം മിനിറ്റില്‍ ലെസ്റ്ററിനായി ഡെമറെയ് ഗ്രേ നേടിയ ഗോളില്‍ നഗരം കണ്ണീരണി‍ഞ്ഞു. മല്‍സരശേഷം വിച്ചായുടെ സംസ്കാരം ചടങ്ങില്‍ പങ്കെടുക്കാന്‍ ടീം തായ്ലന്‍ഡിലെത്തി. ഇന്നലെ ആരംഭിച്ച സംസ്കാരചടങ്ങുകള്‍ എട്ടുദിവസം നീണ്ടുനില്‍ക്കും .

 

കഴിഞ്ഞയാഴ്ചയാണ് ലെസ്റ്റര്‍ മൈതാനത്തിന് സമീപം ഹെലികോപ്ടര്‍ തകര്‍ന്നുവീണ് വിച്ചായ് അടക്കം അഞ്ചുപേര്‍ മരിച്ചത് . 2016 ലാണ് ലെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം നേടിയത്.  കായികലോകത്തെ എക്കാലത്തെയും വലിയ അദ്ഭുതമായാണ് ശരശരി ക്ലബ് മാത്രമായ ലെസ്റ്ററിന്റെ കിരീടനേട്ടത്തെ കണക്കാക്കുന്നത്.