kohli-shasthry

ഓരോ പരമ്പര വീതം നേടി നിൽക്കുന്ന ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും മുൻതൂക്കം നേടിയെടുക്കാനുള്ള അവസരമാണ് നാളെ തുടങ്ങുന്ന ടെസ്റ്റ് പരമ്പര. എന്നാൽ ഇംഗ്ലീഷുകാരെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ പടയ്ക്ക് ശൗര്യം അൽപ്പം കുറവാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തായ ബാറ്റിംഗ് തന്നെയാണ് നിലവിലെ ദൗർബല്യവും. ഓപ്പണിങ് കൂട്ടുകെട്ടിനും മധ്യനിരയ്ക്കും സ്ഥിരത കൈവരിക്കാനാകാത്തതാണ് ടീമിനെ അലട്ടുന്നത്.

         

ഓപ്പണിങ്ങിൽ മുരളി വിജയ്ക്കൊപ്പം ആരെ ഇറക്കുമെന്നതിൽ തുടങ്ങുന്നു ആശങ്ക. ശിഖർ ധവാൻ ഫോമിലല്ലാത്തത് കോഹ്‌ലിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. എങ്കിലും പകരക്കാരനെ ഇറക്കാൻ സാധ്യത കുറവാണ്. ലോകേഷ് രാഹുലിന്റെ പ്രകടനമാണ് കോഹ്‌ലിക്ക് അൽപമെങ്കിലും ആശ്വാസം പകരുന്നത്.  ടെസ്റ്റിൽ  നെടുംതൂണായ ചേതേശ്വർ പൂജാര നിറം മങ്ങിയതും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തുന്നു. മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിൽ നേരത്തെ എത്തി കൗണ്ടി ക്രിക്കറ്റിൽ സജീവമായെങ്കിലും താളം കണ്ടെത്താൻ താരത്തിനായില്ല. ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചെങ്കിലും ആകെ നേടിയത് 172 റൺസ്. 

    

നിലവിലെ പരിതസ്ഥിതിയിൽ മുൻതൂക്കം ഇംഗ്ലീഷ് പടയ്ക്കാണ്. ഓപ്പണിങ്ങിൽ അലയ്സ്റ്റർ കുക്കിന്‌ ചേർന്ന പങ്കാളിയെ കണ്ടുപിടിക്കാനാകാത്തതായിരുന്നു അവരെ വലച്ചിരുന്നത്. 12 പേരെയാണ് മാറ്റി പരീക്ഷിച്ചത്. എന്നാൽ കുക്കിന്‌ മികച്ച പിന്തുണ നൽകാൻ കീറ്റൻ ജെന്നിങ്സിന് കഴിഞ്ഞതോടെ ടീം ആത്മവിശ്വാസത്തിലാണ്. 

    

ആദിൽ റാഷിദ് എന്ന പന്തേറുകാരനെയും ഇന്ത്യൻ സംഘം ഭയപ്പെടേണ്ടിവരും. മൂന്നാം ഏകദിനത്തിൽ കോഹ്‌ലിയെ പുറത്താക്കിയത് കണ്ടാൽ മാത്രം മതി റാഷിദിന്റെ കരുത്തറിയാൻ. അതിലുമുപരി കോഹ്‌ലി–ആൻഡേഴ്‌സൺ വൈര്യമാകും ലോകം ഉറ്റുനോക്കുക. 2014..ലെ പര്യടനത്തിൽ 5 ടെസ്റ്റ് കളിച്ച കോഹ്‌ലി 10 തവണ പുറത്തായി. 4 തവണയും ഇന്ത്യൻ നായകനെ കൂടാരം കയറ്റിയതാകട്ടെ ആൻഡേഴ്‌സനും. അതിനാൽ ഇരുവരും ഇക്കുറി എന്താകും കരുതി വച്ചതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Kolkata: Indian cricket captain Virat Kohli during a training session at Eden Garden in Kolkata on Tuesday ahead of the 1st Test Match against Sri Lanka. PTI Photo by Ashok Bhaumik(PTI11_14_2017_000147B)

Kolkata: Indian cricket captain Virat Kohli during a training session at Eden Garden in Kolkata on Tuesday ahead of the 1st Test Match against Sri Lanka. PTI Photo by Ashok Bhaumik(PTI11_14_2017_000147B)