കോഴിക്കോട് സമാപിച്ച ദേശീയ പവര്‍ലിഫ്റ്റിങ് മല്‍സരത്തില്‍ നിന്നും മലയാളിതാരത്തെ മനപ്പൂര്‍വം തോല്‍പിച്ചതായി ആരോപണം. ദേശീയതാരമായ കോഴിക്കോട് സ്വദേശി കൊച്ചുമോളെ റഫറിമാര്‍ പാസ് നല്‍കിയിട്ടും ജഡ്ജിങ് പാനലിലെ ഒരംഗം മനപൂര്‍വം തോല്‍പിച്ചെന്നാണ് പരാതി.

84 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ കൊച്ചുമോളുടെ പ്രകടനമാണിത്.വിജയരമായി ലിഫ്റ്റ് ചെയ്തതായി മൂന്നു റഫറിമാരും വിധിച്ചു. ഉടന്‍ തന്നെ ജഡ്ജിമാരുടെ പാനലിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി എതിര്‍ത്തു രംഗത്തെത്തി.

റഫറിമാര്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ മാത്രമേ ജഡ്ജിമാരെ ആശ്രയിക്കാവുയെന്ന നിയമം തെറ്റിച്ചായിരുന്നു ഇയാളുടെ ഇടപടല്‍. തര്‍ക്കമായി ബഹളത്തെ തുടര്‍ന്ന്  വീണ്ടും അവസരം നല്‍കിയെങ്കിലും മാനസികമായി തളര്‍ന്നതിനെ തുടര്‍ന്ന് വിജയിക്കാനായില്ല

ഇതേ വിധികര്‍ത്താവ് ഉത്തരേന്ത്യയില്‍ നിന്നുള്ള മല്‍സരാര്‍ഥികളെയും സമാനമായ രീതിയില്‍ പുറത്താക്കിയതയായി പരാതിയുര്‍ന്നിരുന്നു. വിഷയത്തില്‍  ദേശീയ പവര്‍ ലിഫ്റ്റിങ് അസോസിയേഷന് പരാതി നല്‍കാനാണ്  കുഞ്ഞിമോളുടെ തീരുമാനം