asian-game-akshay-kumar

ഏഷ്യൻഗെയിംസിനായി ഇന്തോനേഷ്യയിലേക്ക് പുറപ്പെടാനാരുങ്ങുന്ന ഇന്ത്യൻടീമിന് വിരുന്നൊരുക്കി ബോളിവുഡ്താരം അക്ഷയ്കുമാർ. ഇന്ത്യൻ ഒളിംപിക് അസോസിയേഷനും, ടീം സ്പോൺസർ എഡൽവൈസും ചേർന്ന്, മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ മലയാളികളടക്കമുള്ള കായികതാരങ്ങളും പങ്കെടുത്തു.

ഇന്തോനേഷ്യയിൽ മിനിഒളിംപിക്സിന് ആരംഭംകുറിയ്ക്കാൻ ഇനി ദിവസങ്ങൾമാത്രം. രാജ്യത്തിനായി മെഡൽകൊയ്യാനിറങ്ങുന്ന താരങ്ങൾക്ക് ആത്മവിശ്വാസവും, ആശംസയും നേരുന്നതിനായിരുന്നു മുംബൈയിൽ ഈ ചടങ്ങ്. വരാനിരിക്കുന്ന 'ഗോൾഡ്' എന്നചിത്രത്തിലെ ഗാനത്തെക്കൂട്ടുപിടിച്ചായിരുന്നു, അതിഥിയായെത്തിയ ബോളിവുഡ് താരം അക്ഷയ്കുമാറിൻറെ ആശംസ.

അഭിമാനേട്ടവുമായി എല്ലാവരും തിരികെയെത്ത‍ട്ടെയെന്നും, വിജയിച്ചുവന്നശേഷം വീണ്ടും ഒന്നുകൂടികാണാമെന്നും അക്ഷയ്. 

ബോളിവുഡ് സൂപ്പർതാരത്തിൻറെ വാക്കുകളും പ്രോൽസാഹനവും കരുത്താകുമെന്ന് വനിതാവോളിബോൾ ടീമിലെ മലയാളിതാരങ്ങൾ ടീമിലെ പത്ത് മലയാളികളിൽ നാലുപേരാണ് ചടങ്ങിനെത്തിയത്. ഇന്ത്യൻ മെഡൽപ്രതിക്ഷയായ ജിംനാസ്റ്റ് ദീപ കർമാകർ അടക്കമുളള മറ്റ് നിരവധിതാരങ്ങളും വിരുന്നിൽപങ്കെടുത്തു.