വനിതാ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ വിവാദ വിവാഹമായിരുന്നു നൂസിലാന്റ് വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളായ ആമി സാറ്റർവെയ്റ്റിന്റെയും ലീ താഹുഹുവിന്റെയും. 2017 ലായിരുന്നു വിവാദവിവാഹം. യഥാസ്ഥിതികർ കലാപക്കൊടിയുയർത്തിയെങ്കിലും ഇരുവരും വിവാദങ്ങൾക്ക് ചെവി കൊടുത്തില്ല. വനിതാ ക്രിക്കറ്റിലെ ആദ്യ ലെസ്ബിയൻ ദമ്പതികൾ. ഒരേ ടീമിൽ കളിക്കുകയും മികച്ച കൂട്ടുക്കെട്ടുകൾ പടുത്തുയർത്തുകയും ചെയ്ത താരങ്ങൾ ജീവിതത്തിലും കൂട്ടുകൂടിയത് വൻ ഒച്ചപ്പാട് ഉണ്ടാക്കി. 2010 മുതലാണ് ഇരുവരും പരിചയത്തിലാകുന്നത്. 2014 ൽ ഒരുമിച്ച് താമസം ആരംഭിച്ചു. 2017 ൽ വിവാഹം. ഒരു വർഷത്തിനു ശേഷം വീണ്ടും ലൈസ്ബിയൻ വിവാഹവും വിവാദവും വീണ്ടും ക്രിക്കറ്റിൽ തലപൊക്കുന്നു.
ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് വിവാദ നായിക. സഹതാരം മാരിസാനെ കാംപിനെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തതോടെയാണ് വീണ്ടും ലെസ്ബിയൻ വിവാഹം ക്രിക്കറ്റ് കാര്യമായി മാറിയത്. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും തങ്ങളുടെ വിവാഹചിത്രങ്ങൾ പുറത്തു വിട്ടതോടെ വിമർശനങ്ങളും സജീവമായി. 2009 ലോകകപ്പിലാണ് ഇരുതാരങ്ങളും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞത്. വാന്‍ നികേര്‍ക്ക് മാര്‍ച്ച് എട്ടിന് വിന്‍ഡീസിനെതിരെ അരങ്ങേറിയപ്പോള്‍ രണ്ട് ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 10 നായിരുന്നു കാപിന്റെ അരങ്ങേറ്റം.
മികച്ച ബാറ്റിങ്ങ് റെക്കോർഡാണ് ഇരു താരങ്ങൾക്കും അവകാശപ്പെടാനുളളത്. ഏകദിന ക്രിക്കറ്റിൽ 1,770 റൺസാണ് ദക്ഷിണാഫ്രിക്കൻ നായകൻ വാൻ നികേർക്കിന്റെ സമ്പാദ്യം. ഏറ്റവും കൂടുതൽ റൺനേടുന്ന ദക്ഷിണാഫ്രിക്കൻ വനിതാക്രിക്കറ്റ് ടീമിൽ നാലാമത്തെയാളാണ് നികേർക്ക്. 125 വിക്കറ്റാണ് നികേര്‍ക്കിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം. പങ്കാളി മാരിസാനെ കാംപും മോശക്കാരിയല്ല. സമ്പാദ്യം 1618 റൺസ്. റൺവേട്ടയിൽ ആറാം സ്ഥാനം. 99 വിക്കറ്റും കാപിന്റെ അക്കൗണ്ടിലുണ്ട്.
ആമി സാറ്റേർത്‌വൈറ്റ്, ലീ തഹാഹു ദമ്പതികളുടെ വിവാഹത്തിലൂടെയാണ് ക്രിക്കറ്റ് താരങ്ങളുടെ സ്വവർഗ താത്പരങ്ങൾ ചർച്ചയായത്. 2017ൽ ക്രിക്കറ്റ് താരമായ എലിസ് വില്ലേനി താനൊരു ലെസ്ബിയൻ ആണെന്ന് തുറന്നു പറഞ്ഞിരുന്നു. തന്റെ ടീമംഗമായ നികോൾ ബോൾട്ടനുമായുള്ള ബന്ധത്തെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായി. മറ്റൊരു ക്രിക്കറ്റ് താരമായ മേഗാൻ ഷൂട്ട് തന്റെ കാമുകി ജെസ്സ് ഹോളിയോകെയെ ഗാഢമായി ചുംബിക്കുന്ന ചിത്രം പുറത്തു വിടുക.ും ചെയ്തു.