അര്‍ജന്‍റീന നൈജീരിയ മത്സരത്തില്‍ അവസരം നഷ്ടപ്പെടുത്തിയ ഗോണ്‍സാലോ ഹിഗ്വെയ്നെ ട്രോളി സോഷ്യല്‍ മീഡിയ. നൈജീരീയക്കെതിരായ മത്സരത്തില്‍ എണ്‍പതാം മിനിട്ടിലാണ് ഹിഗ്വെയ്ന്‍ നല്ലൊരവസരം നഷ്ടപ്പെടുത്തിയത്. ഓപ്പണ്‍ പോസ്റ്റില്‍ ഗോള്‍ അടിക്കാന്‍ അറിയാത്തവനാണ് ഹിഗ്വെയ്ന്‍ എന്നാണ് പരിഹാസം.
നൈജീരിയ ചമ്മിപ്പോയെന്ന് പറഞ്ഞ് ചിരിക്കുന്ന മെസ്സിക്കും റോഹോക്കും ഒപ്പം ഹിഗ്വെയ്നും ചിരിക്കുന്നു. നീ ചിരിക്കണ്ട, നീ ചിരിക്കാറാകുമ്പോള്‍ ഞാന്‍ പറയാമെന്ന് പറഞ്ഞ് മെസ്സി.
അതിരുവിട്ട ആഘോഷപ്രകടനം നടത്തിയ ഡീഗോ മറഡോണക്കുമുണ്ട് ട്രോള്‍.
ഗ്രൂപ്പ് ഡിയിലെ രണ്ട് നിര്‍ണായകമത്സരങ്ങള്‍ കഴിഞ്ഞദിവസം നടന്നത്. ഒരേസമയം നടന്ന നൈജീരിയക്കെതിരായ മത്സരവും ക്രൊയേഷ്യ–ഐസ്‌ലാന്‍ഡ് മത്സരവും കാണുന്ന അര്‍ജന്‍റീന ആരാധകന്‍റെ അവസ്ഥയും ട്രോളായി.
മത്സരത്തില്‍ നൈജീരിയ ജയിക്കുമെന്ന് പ്രവചിച്ച അക്വിലസ് പൂച്ചയ്ക്കും പൊങ്കാല.