ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് പുതിയ വാർത്ത പരക്കുന്നത്. വാർത്തയ്ക്ക് തിരികൊളുത്തിയത് ഹസിൻ ജഹാൻ തന്നെയാണ്. ഷമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നാണ് ഹസിന്റെ പുതിയ ആരോപണം. ഈദുൽ ഫിത്വർ കഴിഞ്ഞാൽ ഷമിയുടെ രണ്ടാം വിവാഹം ഉണ്ടാകുമെന്നും ഹസിൻ പറയുന്നു. ഹസിന്റെ ഈ ആരോപണത്തോട് പൊട്ടിച്ചിരിയോടെയാണ് ഷമി പ്രതികരിച്ചത്. 'എന്റെ ആദ്യ വിവാഹത്തിലെ പ്രശ്നങ്ങൾ തന്നെ ഇതുവരെ തീർന്നിട്ടില്ല. എന്നിട്ടല്ലേ രണ്ടാം വിവാഹം. എനിക്ക് വട്ടാണോ ഈ കോലാഹലങ്ങൾക്കെല്ലാമിടയിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ?. ഷമി ചോദിക്കുന്നു. 

 

കുറച്ചുനാളുകളായി ഹസിൻ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിൽ ഏറ്റവും അവസാനത്തെതാണ് ഇത്. ഏതായാലും  വിവാഹം ഒരു ശുഭ സൂചനയാണല്ലോ.. അങ്ങനെയെങ്കിൽ എന്റെ രണ്ടാം വിവാഹത്തിന് ഞാൻ ഹസിനെ ക്ഷണിക്കുന്നു. ഷമി പരിഹസിച്ചു. കുറച്ചുമാസങ്ങളായി തുടരുന്ന കുടുംബ പ്രശ്നങ്ങളാൽ എനിക്ക് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഉയർന്ന ആരോപണങ്ങൾ മാനസീകമായി തളർത്തിയിരുന്നു. പക്ഷെ ഇപ്പോൾ എനിക്ക് ആത്മവിശ്വാസമുണ്ട്. ഇംഗ്ലണ്ട് യാത്രയോട് കൂടി കാര്യങ്ങൾക്കെല്ലാമൊരു മാറ്റമുണ്ടാകുമെന്നും ഷമി പറയുന്നു