ലോകകപ്പിന്റെ ആവേശം വാനോളം ഉയരുമ്പോള്‍ ബംബര്‍ ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഇൗ അഞ്ചുമലയാളികള്‍. ലയണല്‍ മെസി തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ച വിഡിയോയിലാണ് ഇൗ ‘അര്‍ജന്‍റീനിയന്‍’ മലയാളികള്‍ക്കും ഇടം കിട്ടിയത്. എടവണ്ണ പത്തപ്പിരിയം വായനശാലയിലെ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവരാണ് ഇൗ താരങ്ങള്‍.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറം കോട്ടക്കുന്നില്‍ വച്ച് റോഷിത് മഞ്ചേരി ചിത്രീകരിച്ച മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ കണ്ടാണ് ഇവരെ തേടി സുവര്‍ണാവസരം എത്തുന്നത്. മെസിയുടെ വെബ് പേജിന്റെ ചുമതല വഹിക്കുന്ന വിഭാഗം വിഡിയോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടത്.
അങ്ങനെ വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ആരാധകര്‍ വാമോസ് ലിയോ എന്ന് ആവേശം കൊള്ളുന്ന വിഡിയോയില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടുത്തിയത് ഇൗ അഞ്ചുമലയാളികളുടെ വിഡിയോ. മെസിയുടെ പേജിലൂടെ വിഡിയോ പുറത്തുവന്നതോടെ ലോകകപ്പ് ഫുട്ബോള്‍ ആവേശം കൊടുമുടി കയറിയ അവസ്ഥയിലാണ് ഇൗ ചെറുപ്പക്കാര്‍.