ലോകകപ്പിന് അഞ്ചു ദിവസം ശേഷിക്കേ ആവേശം ഉയര്‍ത്തി ഔദ്യോഗിക ഗാനത്തിന്റെ വീഡിയോ പതിപ്പ് പുറത്തിറങ്ങി. ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ വില്‍ സ്മിത്തും ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോയുമാണ് ഗാനത്തില്‍ അഭിനയിക്കുന്നത്
ആരാധക ഹൃദയം കീഴടക്കിയ 1998ലെ കപ്പ് ഓഫ് ലൈഫിനും 2010 ലെ വേവിങ് ഫ്ലാഗിനും ശേഷം ഇത്തവണ ലിവ് ഇറ്റ് അപ്പുമായാണ് ഫിഫയെത്തുന്നത്. ലാറ്റിനമേരിക്കന്‍ ചടുലതയില്‍ ചിട്ടപ്പെട്ടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് നിക്കി ജാമാണ്. ഹോളിവുഡിന്റെ ബാഡ്ബോയ് വില്‍സ്മിത്തും ഫുട്ബോളിന്റെ ആനന്ദമായിരുന്ന റൊണാള്‍ഡീഞോയും നിക്കി ജാമിനൊപ്പം അഭിനയിക്കുന്നു . ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്