രാജ്യാന്തര ഫുട്ബോള്‍ സൗഹൃദ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദി അറേബ്യയെ തോല്‍പിച്ചു. സെനഗലിനെ തോല്‍പിച്ച് ക്രൊയേഷ്യയും ജപ്പാനെ തോല്‍പിച്ച് സ്വിറ്റ്സര്‍ലന്‍ഡും ലോകകപ്പിലേക്കുള്ള വരവറിയിച്ചു. ചിലെ പോളണ്ട് മല്‍സരം സമനിലയില്‍ കലാശിച്ചു
നിലവിലെ ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനമായിരുന്നില്ല ജര്‍മനിയുടേത്. സൗദിയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ വിയര്‍ത്തായിരുന്നു ജര്‍മനിയുടെ ജയം. എട്ടാം മിനിറ്റില്‍ തിമോ വെര്‍ണറാണ് ജെര്‍മനിയെ മുന്നിലെത്തിച്ചത്. ഉമര്‍ ഹവ്സാവിയുടെ സെല്‍ഫ് ഗോള്‍ ലീഡ് നില രണ്ടാക്കി
എണ്‍പത്തിനാലാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കിയ തൈസീര്‍ അല്‍ ജസീമിന്റെ വകയായിരുന്നു സൗദിയുടെ ആശ്വാസ ഗോള്‍.
ചിലെ പോളണ്ട് മല്‍സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ലെവന്‍ഡോസ്കിയുടേയും സിലെന്‍സ്കിയുടേയും ഗോളില്‍ പോളണ്ടാണ് ആദ്യം മുന്നിലെത്തിയത്.അല്ബോണ്‍സിന്റേയും ഡീഗോ വാല്‍ഡെസിന്റേയും ഗോളിലൂടെയായിരുന്നു ചിലെയുടെ സമനില ഗോള്‍. മറ്റൊരു മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡ് ജപ്പാനെയും ഒന്നിനെതിരെ രണ്ടു ഗേളുകള്‍ക്ക് ക്രൊയേഷ്യ സെനഗലിനെയും തോല്‍പിച്ചു