ലോകകപ്പിന് റഷ്യയിലേയ്ക്ക് പോകുന്ന പോര്‍ച്ചുഗല്‍ ടീമിന് വിരുന്നൊരുക്കി പ്രസിഡന്റ് .  യൂറോകപ്പിന് പിന്നാലെ ലോകചാംപ്യന്‍ പട്ടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പറങ്കിപ്പട 

 

" രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്, ഞാന്‍ നിങ്ങളോട് കിരീടം ആവശ്യപ്പെടുന്നില്ല, പക്ഷേ നിങ്ങള്‍  ആരാണെന്ന്  എതിരാളികള്‍ക്ക് മനസിലാക്കികൊടുക്കണം"  ഇതായിരുന്നു പോര്‍ച്ചുഗല്‍ ടീമിനോട് പ്രസിഡന്റ് മാര്‍സലോ റിബേലൊയ്ക്ക് പറയാനുണ്ടായിരുന്നത് .  റഷ്യയിലേക്ക് പറക്കുന്ന യൂറോപ്യന്‍ ചാംപ്യന്‍മാര്‍ക്ക്  അമിത പ്രതീക്ഷകളുടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഈ വാക്കുകള്‍ ധാരാളം.  

 

ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടിയതിനു ശേഷം നടക്കുന്ന ലോകകപ്പില്‍, റൊണാള്‍ഡോയുടെ പടയാളികളുടെ മേല്‍ ഒരുപാട് പ്രതിക്ഷകള്‍ അര്‍പ്പിക്കുന്നുണ്ട് ആരാധകര്‍. ഫുട്ബോളില്‍ ഒന്നും അസാധ്യമല്ലെന്നും, മികച്ച കളി പുറത്തെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകള്‍ കളികളത്തില്‍ പറങ്കികള്‍ നടപ്പാക്കിയാല്‍ റഷ്യയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ജൂണ്‍ പതിനഞ്ചിന് സ്പെയിനെതിരെയാണ്  പോര്‍ച്ചുഗലിന്റെ ആദ്യ മല്‍സരം.