jr-cristiano-ronaldo-gif

ഫുട്ബോൾ ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ഇടം. പോർച്ചുഗൽ ലോകത്തിനു സമ്മാനിച്ച ഈ അതുല്യ പ്രതിഭ കളി ആരാധകർക്കെന്നും പ്രിയ താരമാണ്. റൊണാൾഡോയുടെ ബൈസൈക്കിൾ കിക്കിന്റെ സൗന്ദര്യം ഫുട്ബോൾ മൈതാനത്ത് ഇപ്പോഴും അത്ഭുതകാഴ്ചയാണ്. ആ അത്ഭുത കാഴ്ചയ്ക്ക് ഇപ്പോൾ ഒരു അവകാശിയുണ്ടായിരിക്കുന്നു. ഭാവിയിലെ സൂപ്പർതാരം റൊണാൾഡോയുടെ കുടുംബത്തിൽ നിന്നും തന്നെയാകും എന്നതിന്റെ നേർ സാക്ഷ്യമായി മാറി ഏഴുവയസുകാരൻ റോണോഡോ ജൂനിയറിന്റെ അത്ഭുത പ്രകടനം. 

ലോകകപ്പ് സന്നാഹമത്സരത്തിൽ അൾജീരിയയെ കെട്ടുകെട്ടിച്ചതിനു തൊട്ടു പിന്നാലെ റൊണാള്‍ഡോയും മകന്‍ ജൂനിയര്‍ റൊണാള്‍ഡോയും മൈതാനത്ത് പുറത്തെടുത്ത അതിശയിപ്പിക്കുന്ന പ്രകടനമാണ് ആരാധകരുടെ മനം കവർന്നത്. ജൂനിയര്‍ മികച്ചൊരു ഫ്രീ കിക്ക് ഗോളുള്‍പ്പെടെ നിരവധി ഗോളുകളാണ് റൊണാള്‍ഡോയുടെ അസിസ്റ്റില്‍ റൊണാൾഡോ ജൂനിയർ നേടിയത്. പോര്‍ച്ചുഗലിനു വേണ്ടി തന്റെ 150ാം മത്സരം കളിക്കുന്ന റൊണാള്‍ഡോ മികച്ച വിജയം കൊയ്തതിന്റെ സന്തോഷത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് മൈതാനത്തെത്തിയത്. തിങ്ങിനിറഞ്ഞു നിൽക്കുന്ന ആരാധകർക്ക് മുന്നിൽ പരിഭ്രമില്ലാതെ വലകുലുക്കി റോണോ ജൂനിയർ ആരാധകരുടെ ഇഷ്ടം നേടി.

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ റയല്‍ മാഡ്രിഡ് താരങ്ങളുടെ മക്കളോടൊപ്പം ഫുട്ബോള്‍ കളിച്ച ക്രിസ്റ്റിയാനോ ജൂനിയറിന്റെ പ്രകടനവും ലോകശ്രദ്ധ നേടിയിരുന്നു. അച്ഛനെ പോലെ പന്തടക്കവും ഡ്രിബ്ലിങ് മികവും തനിക്കുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കൂട്ടുകാരൊത്തുള്ള ജൂനിയറിന്റെ പ്രകടനം. രണ്ട് പേരെ അനായാസം ഡ്രിബിള്‍ ചെയ്ത് മറികടന്ന് ജൂനിയര്‍ ക്രിസ്റ്റ്യാനോ ഗോള്‍ അടിക്കുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് റൊണാൾഡോ ജൂനിയറിനെ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. റൊണാള്‍ഡോ ജൂനിയര്‍ ബൈസിക്കിള്‍ കിക്ക് അടിക്കുന്നതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിൽ നേര്തതെ തന്നെ വൈറലായിയിരുന്നു.