ആറാം കിരീടം ലക്ഷ്യംവയ്ക്കുന്ന ബ്രസീലാണ് ഗ്രൂപ്പ് ഇയിലെ ഫേവറേറ്റുകള്‍. കോസ്റ്ററിക്കയും സെര്‍ബിയയും സ്വിറ്റ്സര്‍ലന്‍ഡും മറികടന്നുവേണം ബ്രസീലിന് മുന്നേറാന്‍ . 

 

ബെലോഹൊറിസോണ്ടയിലെ തോല്‍വിക്ക്  കിരീടത്തില്‍ കുറഞ്ഞൊരു പ്രായശ്ചിത്തം പ്രതീക്ഷിക്കുന്നില്ല കാനറികള്‍ . നെയ്മറും ജീസസും കുട്ടീനോയും ഗോളടിച്ചുകൂട്ടമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

 

കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനേയും ഇറ്റലിയേയും യുറഗ്വായേയും മറികടന്ന കോസ്റ്ററിക്ക റഷ്യയില്‍ കരുതിവച്ചതെന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. റയല്‍ മഡ്രിഡിന്റെ വിശ്വസ്ത കാവല്‍ക്കാരന്‍ കെയ്‌ലര്‍ നവാസിലും സ്ട്രൈക്കര്‍ മാര്‍ക്കോ ഉറേനയിലുമാണ് കോസ്റ്ററിക്കയുടെ സ്വപ്നങ്ങള്‍.

 

ശക്തമായ പ്രതിരോധമാണ് സ്വിറ്റ്സര്‍ലണ്ടിന്റെ ശക്തി. സ്വിസ് മെസിയെന്ന് വിളിപ്പേരുനേടിയ ഷാഖിരിയും സെഫറോവിക്കും ചേരുന്നതോടെ ടീമിന്റെ കരുത്തേറും. യുഗോസ്ലാവിയന്‍ ഫുട്ബോള്‍ പാരമ്പര്യത്തില്‍ നിന്നാണ് സെര്‍ബിയയുടെ വരവ്. പ്രതിരോധക്കാരന്‍ അലക്സാണ്ടര്‍ കൊളറോവിലും സ്ര്ടൈക്കര്‍ അലക്സാണ്ടര്‍ മിട്രോവിച്ചിലുമാണ് ടീമിന്റെ വിശ്വാസം.