TAGS

ധോണിയെന്നും ധോണിയാണ് ആരൊക്കെ വന്നു പോയാലും ധോണി ധോണിയായി ഹൃദയങ്ങളിൽ നിലനിൽക്കുകയും ചെയ്യും. ധോണി ടീമിലുളളത് തന്നെ വലിയ ബലമാണ് ടീമംഗങ്ങൾക്ക്. നായകനെയും സഹകളിക്കാരെയും പ്രചോദിപ്പിച്ചും നിർദേശങ്ങളിൽ നൽകിയും എല്ലാ കാര്യത്തിലും പിന്തുണയുമായും ടീം ഇന്ത്യയ്ക്കൊപ്പം ധോണിയുണ്ടാകും. 

ക്രിക്കറ്റ് കളിക്കിടയിൽ ടീമിലെ പല അംഗങ്ങൾക്കും ധോണി പല നിർദേശങ്ങൾ നൽകാറുണ്ട്. ഇടയ്ക്ക് പല തമാശകളും പറയാറുണ്ട്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിനിടയിൽ ധോണിയുടെ തമാശയാണ് ഇപ്പോൾ ആരാധകരിൽ ചിരി പടർത്തുന്നത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 

കുൽദീപ് യാദവിന്റെ പന്ത് മനസിലാകാതെ അന്തം വിട്ടു നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ആൻഡിൽ ഫെഹ്ലുക്വായെ തമാശപൂപേണെ ധോണി കളിയാക്കുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. ഇയാൾ പന്ത് തിരിച്ചറിയുമ്പോഴേക്കും ആ ഓവർ കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് ധോണി ഹിന്ദിയിൽ കുൽദീപിനോട് പറയുന്നത്. 

നായകൻ കോഹ്‍ലിയെ ചീക്കു എന്ന് വിളിച്ച് അഭിനന്ദിക്കുന്നതും ഹാർദിക് പാണ്ഡയ്ക്കും കുൽദീപ് യാദവിനും നിർദേശം കൊടുക്കുന്നതും വ്യക്തമായി കേൾക്കാം.ഇത് ആദ്യമായല്ല ധോണിയുടെ സംഭാഷണം പുറത്തു വവരുന്നത്. ന്യൂസിലൻഡിനെതിരായ ഏകദിന മത്സരത്തിനിടയും ധോണിയുടെ മൈക്ക് സംഭാഷണം പുറത്തു വന്നിരുന്നു.