isl-image-

 

കഴിഞ്ഞയാഴ്ച നടന്ന ഐ.എസ്.എല്‍ മല്‍സരങ്ങളിലെ ഏറ്റവും മികച്ച ഗോളായി സി.കെ.വിനീത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ നേടിയ ഗോള്‍ തിര‍ഞ്ഞെടുക്കപ്പെട്ടു. ആരാധകരുടെ വോട്ടെടുപ്പില്‍ 58.3 ശതമാനം വോട്ടുകള്‍ വിനീതിന് ലഭിച്ചു. ചെന്നെയിന്‍ എഫ്‌.സിയുടെ ധന്‍പാല്‍ ഗണേഷിന്റെ ഗോളിനെയാണ് വിനീത്  പിന്നിലാക്കിയത്. 

 

റിനോ ആന്റോയുടെ ക്രോസില്‍‌ നിന്നാണ് വിനീത് മനോഹരമായ ഹെഡ്ഡര്‍ ഗോള്‍ നേടിയത്. നാലാം വാരത്തിലെ മികച്ച ഗോളിനുള്ള പുരസ്കാരവും ബ്ലാസ്റ്റേഴ്സിനാണ് ലഭിച്ചത്. എഫ്.സി.ഗോവയ്ക്കെതിരെ മാര്‍ക് സിഫ്നിയോസ് നേടിയ ഗോളാണ് വോട്ടിങ്ങില്‍ മുന്നിലെത്തിയത്.